Wednesday, May 30, 2018

ബർഗർ ബൺ Burger Bun

ബർഗർ ബൺ   Burger Bun

ആവശ്യമുള്ള സാധനങ്ങൾ 

മൈദ രണ്ടു കപ്പും ഒന്നര ടേബിൾസ്പൂൺ
മിൽക്ക് പൌഡർ മൂന്ന്  ടേബിൾസ്പൂൺ 
പഞ്ചസാര മൂന്ന്  ടേബിൾസ്പൂൺ  
ഉപ്പ് അര ടീസ്പൂൺ 
ഇൻസ്റ്റന്റ് ഈസ്റ്റ് രണ്ടു ടീസ്പൂൺ  
വെള്ളം അര കപ്പും ആറു ടേബിൾസ്പൂണും
ബട്ടർ 30 ഗ്രാം
മിൽക്ക് രണ്ടു ടേബിൾസ്പൂൺ 
വെളുത്ത എള്ള് ആവശ്യാനുസരണം 

തയ്യാറാക്കുന്ന വിധം 

പാനിൽ ആറു ടേബിൾസ്പൂൺ വെള്ളവും ഒന്നര ടേബിൾസ്പൂൺ മൈദയും ചേർത്തു് ചെറിയ തീയിൽ കുറുക്കി എടുത്തു ചൂടാറാനായി മാറ്റി വക്കുക.

മറ്റൊരു വലിയ ബൗളിൽ ബാക്കിയുള്ള മൈദ മിൽക്ക് പൌഡർ രണ്ടു ടേബിൾസ്പൂൺ ഷുഗർ ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു ഇതിലേക്ക് അഞ്ചു മിനിറ്റു ചെറിയ ചൂടുവെള്ളത്തിൽ മിക്സ് ചെയ്തു വച്ച പഞ്ചസാരയും ഈസ്റ്റിന്റെയും മിക്സും നേരത്തെ കുറുക്കി ചൂടാറിയ മൈദ മിക്സും ചേർത്ത് നന്നായി മിക്സ് ചെയ്തു അഞ്ചു മിനിറ്റു നന്നായി കുഴച്ചു ബട്ടർ ചേർത്ത് കൈയിൽനിന്നും വിട്ടു പോകുന്ന പാകത്തിൽ കുഴച്ചെടുത്തു മൂടി വച്ച് നന്നായി പൊന്തി വന്നാൽ  ടേബിൾ ടോപ്പിൽ പൊടി വിതറി ഒരു മിനിറ്റ്  കൈ കൊണ്ട് കുഴച്ചു അഞ്ചു  ഉരുളകളാക്കി പരസ്പരം മുട്ടാത്ത രീതിയിൽ  ബട്ടർ തടവിയ ട്രെയിൽ വച്ച് വീണ്ടും ഒരു തുണി കൊണ്ട് മൂടി ഒരു മണിക്കൂർ  പൊങ്ങാൻ വച്ച് നന്നായി പൊന്തി വന്നാൽ മുകളിൽ മിൽക്ക് ബ്രഷ് ചെയ്തു കൊടുത്തു മുകളിൽ വെളുത്ത എള്ള് വിതറി കൊടുത്തു 200 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ  15 മിനിറ്റു ബേക്കു ചെയ്തെടുക്കുക ശേഷം മുകളിൽ ബട്ടർ ബ്രെഷ് ചെയ്തു നനഞ്ഞ തുണി കൊണ്ട് അരമണിക്കൂർ മൂടി വച്ച് ശേഷം കഴിക്കാവുന്നതാണ്.


No comments:

Post a Comment