ചെമ്മീൻ മസാല Chemmen Masala
ആവശ്യമുള്ള സാധനങ്ങൾ
ചെമ്മീൻ അര കിലോ
സവാള മൂന്നെണ്ണം ,തക്കാളി ഒരു വലുത് , പച്ചമുളക് മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി ഒരു ചെറിയ കഷ്ണം ,വെളുത്തുള്ളി നാലു വലിയ അല്ലി നീളത്തിൽ അരിഞ്ഞത്
കറിവേപ്പില മൂന്ന് തണ്ട്
മഞ്ഞൾ പൊടി അര ,മുളകുപൊടി ഒന്നര ,നല്ല ജീരക പൊടി അര ,കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ
മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ
പട്ട ഒരു കഷ്ണം
ഗ്രാമ്പൂ ,ഏലക്ക മൂന്നെണ്ണം
തക്കോലം , വാഴനയില ഒരെണ്ണം
പേരും ജീരകം മുക്കാൽ ടീസ്പൂൺ
മല്ലിയില ഒരു പിടി ചെറുതായി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
എണ്ണ ആര് ടേബിൾസ്പൂൺ
തേങ്ങാ രണ്ടു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കഴുകിയ ചെമ്മീൻ മഞ്ഞൾ പൊടി , ഉപ്പ് ചേർത്ത് നന്നായി മാരിനേറ്റു ചെയ്തു രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വക്കുക.
തേങ്ങാ അധികം വെള്ളമില്ലാതെ നല്ല പേസ്റ്റു രൂപത്തിൽ അരച്ചെടുക്കുക
ചൂടായ പാനിൽ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ഏലക്ക ,തക്കോലം , വാഴനയില ,പേരും ജീരകം ചേർത്ത് വഴറ്റി സവാള ചേർത്ത് വഴറ്റി നിറം മാറുമ്പോൾ പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി കുറച്ചു കറിവേപ്പില ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ എല്ലാ പൊടികളും ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് വഴറ്റി ഉടഞ്ഞു കുഴഞ്ഞു വന്നാൽ അല്പം മല്ലിയില ,ഉപ്പ് ,ചെമ്മീൻ ചേർത്ത് നന്നായി ഇളക്കി മൂടി വച്ച് അഞ്ചു മിനിറ്റു സിമ്മിൽ വേവിച്ചു തുറന്ന് തേങ്ങയുടെ പേസ്റ്റു ചേർത്ത് നന്നായി ഇളക്കി ഹൈ ഫ്ളൈമിൽ പത്തു മിനിട്ടു നന്നായി വഴറ്റിയെടുത്തു തീ ഓഫ് ചെയ്തു മല്ലിയില വിതറി നന്നായി ഇളക്കി വിളമ്പുക.
|
No comments:
Post a Comment