കപ്പ ബോൾ മസാല Kappa (Tapioca) Ball Masala
ആവശ്യമുള്ള സാധനങ്ങൾ
കപ്പ വേവിച്ചത് രണ്ടു കപ്പ്
ഇഞ്ചി ഒരു ചെറിയ കഷ്ണം ,വെളുത്തുള്ളി അഞ്ചു വലിയ അല്ലി ,മല്ലിയില ഒരു പിടി ചെറുതായി അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത്
മുട്ട ഒരെണ്ണം
ചിക്കൻ എല്ലില്ലാത്തതു നാലു വലിയ കഷ്ണം
മഞ്ഞൾപൊടി ,മുളകുപൊടി ,മല്ലിപൊടി ഒരു ടീസ്പൂൺ
ചിക്കൻ മസാല രണ്ടു ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
പേരും ജീരകം ഒരു ടീസ്പൂൺ
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു ചെറിയ ബോളുകളാക്കി എടുക്കുക.
മുട്ട അല്പം ഉപ്പ് ചേർത്ത് ഓംലറ്റ് ഉണ്ടാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ചിക്കൻ വേവിച്ചു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
പാനിൽ എണ്ണ ചൂടാക്കി പേരും ജീരകം ചേർത്ത് പൊട്ടിയാൽ സവാള , ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറിയാൽ പൊടികളെല്ലാം ചേർത്ത് ഇളകി കുറച്ചു മല്ലിയില ചേർത്ത് വീണ്ടും ഇളക്കി ചിക്കൻ ചേർത്ത് ഇളക്കി ചിക്കൻ മൊരിഞ്ഞു വന്നാൽ അല്പം വെള്ളം ചേർത്ത് തിളപ്പിച്ച് കപ്പ ബോൾ ചേർത്ത് അഞ്ചു മിനിറ്റ് ചെറിയ തീയിൽ വേവിച്ചു കപ്പ തകരാത്ത രീതിയിൽ ഇളക്കി വീണ്ടും രണ്ടു മൂന്ന് മിനിറ്റു അടച്ചു വച്ച് മുട്ടയും മല്ലിയിലയും ചേർത്ത് കപ്പ തകരാത്ത രീതിയിൽ ഇളക്കി ഡ്രൈ ആക്കി എടുക്കുക.
|
No comments:
Post a Comment