ചോക്ലേറ്റ് മഫിൻസ് Chocolate Muffins
ആവശ്യമുള്ള സാധനങ്ങൾ
മൈദ രണ്ടു കപ്പ്
കോകോ പൌഡർ കാൽ കപ്പ്
ബേക്കിംഗ് സോഡാ അര ടീസ്പൂൺ
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ
മുട്ട രണ്ടെണ്ണം
സൺഫ്ലവർ ഓയിൽ 120 മില്ലി
പാല് 100 മില്ലി
പഞ്ചസാര അല്ലെങ്കിൽ ബ്രൗൺ ഷുഗർ ഒരു കപ്പ്
വാനില എസ്സെൻസ് അര ടീസ്പൂൺ
ചോക്ലേറ്റ് ചിപ്സ് അര കപ്പ്
ഹസൽ നട്ട് കാൽ കപ്പ് ചെറുതായി ചോപ് ചെയ്തത്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മുട്ട ,സൺഫ്ലവർ ഓയിൽ,പാല് ,പഞ്ചസാര ,വാനില എസ്സെൻസ് ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുത്തു അതിലേക്കു മറ്റൊരു ബൗളിൽ മൈദ ,കോകോ പൌഡർ ,ബേക്കിംഗ് സോഡാ ,ബേക്കിംഗ് എന്നിവ ചേർത്ത് അരിച്ചെടുത്തു ചേർത്ത് കുറച്ചു ചോക്ലേറ്റ് ചിപ്സ് ഡെക്കറേഷനുവേണ്ടി മാറ്റി വച്ച് ബാക്കിയുള്ളത് ഇതിൽ ചേർത്ത് നല്ല വണ്ണം മിക്സ് ചെയ്തു മഫിൻസ് കപ്പിന്റെ പകുതി ഈ മിക്സ് ഒഴിച്ച് മുകളിൽ ചോക്ലേറ്റ് ചിപ്സ് , ഹസൽ നട്ട് എന്നിവ വിതറി 180 ഡിഗ്രിയിൽ 20 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.
|
No comments:
Post a Comment