| വിഷു കട്ട  Vishu Katta 
 
ആവശ്യമുള്ള സാധനങ്ങൾ  
 
ഒണക്കല്ലരി ഒരു ഗ്ലാസ്  
നല്ല ജീരകം ഒരു ടീസ്പൂൺ  
തേങ്ങയുടെ ഒന്നാം പാൽ നാലു ടേബിൾസ്പൂൺ  
തേങ്ങയുടെ രണ്ടാം പാൽ അരി വേവാൻ ആവശ്യമായത് 
ഉപ്പ് ആവശ്യത്തിന്  
 
തയ്യാറാക്കുന്ന വിധം  
 
തേങ്ങയുടെ രണ്ടാം പാലിൽ അരിയിട്ട് നന്നായി വേവിച്ചെടുത്തു മുക്കാൽ ടീസ്പൂൺ ജീരകം , ഉപ്പ് ചേർത്ത് നന്നായി കട്ടി ആവുന്നത് വരെ ഇളക്കി തീ ഓഫ് ആക്കി ഒരു വാഴയിലയിൽ കനത്തിൽ പരത്തിയെടുത്തു 
തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് കൊടുക്കുക അതിനുശേഷം ബാക്കിയുള്ള ജീരകം വിതറിക്കൊടുത്തു സെറ്റ് ആയതിനു ശേഷം വിളമ്പാവുന്നതാണ്  | 
No comments:
Post a Comment