പൊരി മിക്സർ Pori Mixer
ആവശ്യമുള്ള സാധനങ്ങൾ
പൊരി 200 ഗ്രാം
പൊട്ടു കടല ,കപ്പലണ്ടി കാൽ കപ്പ്
വെളുത്തുള്ളി രണ്ടല്ലി ചതച്ചത്
മഞ്ഞൾ പൊടി അര ടീസ്പൂൺ
മുളകുപൊടി രണ്ടു ടീസ്പൂൺ
കയം പൊടി കാൽ ടീസ്പൂൺ
കടുക് ഒരു ടീസ്പൂൺ
വറ്റൽ മുളക് മൂന്നെണ്ണം
വേപ്പില മൂന്ന് തണ്ട്
ഉപ്പ് ആവശ്യത്തിന്
ഓയിൽ നാലു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
പാനിൽ എന്ന ചൂടാക്കി കപ്പലണ്ടി ചേർത്ത് മൊരിഞ്ഞു വന്നാൽ കടുകിട്ടു പൊട്ടിച്ചു പൊട്ടു കടല , വറ്റൽ മുളക് ,വെളുത്തുള്ളി , വേപ്പില ചേർത്ത് വഴറ്റി ശേഷം തീ ഓഫ് ചെയ്തു പൊടികൾ ചേർത്ത് ഒന്ന് ഇളക്കിയ ശേഷം പൊരിയും ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
|
No comments:
Post a Comment