അവിയൽ Aviyal
ആവശ്യമുള്ള സാധനങ്ങൾ
കാരറ്റ് ,പച്ച കായ ഒരെണ്ണം
ചേന , മത്തങ്ങാ ,വെള്ളരിക്ക ഒരു കഷ്ണം
പച്ച പയർ , ബീൻസ് അഞ്ചു എണ്ണം
പച്ചമുളക് നാലെണ്ണം
വേപ്പില രണ്ടു തണ്ട്
മഞ്ഞൾ പൊടി അര , നല്ല ജീരകം ഒരു ടീസ്പൂൺ
തേങ്ങാ ചെറുത് അരമുറി
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തൈര് മൂന്ന് ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
പാനിൽ എന്ന ചൂടാക്കി ഒരേ നീളത്തിൽ അരിഞ്ഞ പച്ചക്കറികളെല്ലാം ,പച്ചമുളക്, മഞ്ഞൾ പൊടി ,ഉപ്പ്, കുറച്ചു വേപ്പില ചേർത്ത് നല്ലപോലെ വഴറ്റി അടച്ചു വച്ച് ചെറിയ തീയിൽ വെള്ളമൊഴിക്കാതെ വേവിച്ചു തൈര് നല്ലപോലെ അടിച്ചു ഒഴിച്ച് കൊടുത്തു മിക്സ് ചെയ്തു അഞ്ചു മിനിറ്റു വീണ്ടും അടച്ചു വേവിക്കുക.ഇതിലേക്ക് തേങ്ങയും നല്ല ജീരകം ചേർത്ത് ഒന്ന് മിക്സിയിൽ ചതച്ചെടുത്തു ചേർത്ത് നന്നായി മിക്സ് ചെയ്തു അഞ്ചു മിനിറ്റു വീണ്ടും അടച്ചു വേവിക്കുക തുറന്നു ഒന്നുകൂടി യോജിപ്പിച്ച ശേഷം മുകളിൽ വേപ്പില വിതറി പച്ച വെളിച്ചെണ്ണ ഒഴിച്ച് 5മിനിറ്റ് കൂടി അടച്ചു വെച്ച ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്.
|
No comments:
Post a Comment