വീറ്റ് ബനാന മഫിൻസ് Wheat Banana Muffins
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പു പൊടി 195 ഗ്രാം
മൈദ 65 ഗ്രാം
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡാ ,പട്ട പൊടിച്ചത് അര ടീസ്പൂൺ
ഉപ്പ് കാൽ ടീസ്പൂൺ
ബനാന 4 എണ്ണം നന്നായി പഴുത്തത്
മുട്ട രണ്ടെണ്ണം
മേപ്പിൾ സിറപ് ,ബട്ടർ മിൽക്ക് , ഓയിൽ 80 മില്ലി
ലൈറ്റ് ബ്രൗൺ ഷുഗർ 100 ഗ്രാം
വാനില എസ്സെൻസ് ഒരു ടീസ്പൂൺ
സുൽത്താന / നട്ട്‌സ് അര കപ്പ്
തയ്യാറാക്കുന്ന വിധം
ബട്ടർ മിൽക്ക് :- 80 മില്ലി പാലെടുത്തു നാരങ്ങാ നീരൊഴിച്ചു അരമണിക്കൂർ വക്കുക
ഒരു ബൗളിൽ ഗോതമ്പു പൊടി ,മൈദ , ബേക്കിംഗ് പൌഡർ ,ബേക്കിംഗ് സോഡാ ,പട്ട പൊടിച്ചത് ,ഉപ്പ് എന്നിവ നന്നായി സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തു വെക്കുക.
ഒരു ബൗളിൽ മുട്ട വിസ്‌ക്/ഫോർക്ക് കൊണ്ട് നന്നായി ബീറ്റ് ചെയ്തു നന്നായി സ്മാഷ് ചെയ്തെടുത്ത ബനാന ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം മേപ്പിൾ സിറപ് ,ബട്ടർ മിൽക്ക് , ഓയിൽ , ലൈറ്റ് ബ്രൗൺ ഷുഗർ , വാനില എസ്സെൻസ് , സുൽത്താന ചേർത്ത് നന്നായി സ്പാച്‌ലർ ഉപയോഗിച്ച് മിക്സ് ചെയ്തു നേരെത്തെ മിക്സ് ചെയ്തു വച്ച പൊടികൾ ചേർത്ത് ഒന്ന് മിക്സ് ചെയ്തു മഫിൻസ് ട്രെയിൽ ഒഴിച്ച് മുകളിൽ ചോക്ലേറ്റ് ചിപ്സോ ബനാന സ്ലൈസ് ചെയ്തതോ ചേർത്ത് 180 ഡിഗ്രിയിൽ 20 മിനിറ്റു ബൈക്ക് ചെയ്തെടുക്കുക.
|
No comments:
Post a Comment