ഇറച്ചി ചോറ് Erachi Choru
ആവശ്യമുള്ള സാധനങ്ങൾ
പുഴുങ്ങലരി ഒരു ഗ്ലാസ്
ഇറച്ചി അര കിലോ
സവാള നാലെണ്ണം നീളത്തിൽ അരിഞ്ഞത്
തക്കാളി രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് 10 എണ്ണം ചതച്ചെടുത്തത്
വെളുത്തുള്ളി രണ്ട് വലിയ ഉണ്ട ചതച്ചെടുത്തത്
ഇഞ്ചി ഒരു വലിയ കഷണം ചതച്ചെടുത്തത്
പൈനാപ്പിൾ അര കപ്പ് ചെറുതായി അരിഞ്ഞെടുത്തത്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
മഞ്ഞൾപൊടി ഒരു ടീസ്പൂൺ
മല്ലിയില ഒരു കപ്പ് ചെറുതായി അരിഞ്ഞെടുത്ത്
പുതിനയില ഒരു കപ്പ് ചെറുതായി അരിഞ്ഞെടുത്തത്
തൈര് അര കപ്പ്
ഗരംമസാല മുഴുവനായും
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഉപ്പ് മഞ്ഞൾപ്പൊടി പുതിനയില മല്ലിയില പൈനാപ്പിൾ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.
പകുതി മസാലയും ഗരം മസാലയും വെള്ളവും ചേർത്ത് അരി മുക്കാൽ വേവിൽ വെള്ളം വറ്റി ചെടുക്കുക ബാക്കി മസാലയും തൈരും ചേർത്ത് ചിക്കനും മുക്കാൽ ഭാഗം വേവിക്കുക.
വെന്തതിനുശേഷം ചിക്കന്റെ മുകളിൽ അരി ഇട്ടു അമർത്തി കൊടുത്ത് മുകളിലായി നാലോ അഞ്ചോ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അടച്ചു വച്ച് ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക. തുറന്നതിനു ശേഷം ഇറച്ചിയും ചോറും കൂടി നന്നായി മിക്സ് ചെയ്യേണ്ടതാണ്.
|
Sunday, October 01, 2017
ഇറച്ചി ചോറ് Erachi Choru
Subscribe to:
Post Comments (Atom)
No comments:
Post a Comment