പൊട്ടറ്റോ ക്രിസ്‌പി ബോൾ Potato Crispy Ball
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് വലുത് ഒരെണ്ണം കുരുമുളക് പൊടി കാൽ ടീസ്പൂൺ ചീസ് ഗ്രേറ് ചെയ്തത് രണ്ടു ടേബിൾസ് സ്പൂൺ മുട്ട ഒരെണ്ണം ബ്രഡ് പൊടി അര കപ്പ് പാല് ഒരേ ടേബിൾസ്പൂൺ ഉപ്പ് ആവശ്യത്തിന് എണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങിലേക്കു കുരുമുളക് പൊടി മുട്ടയുടെ മഞ്ഞ ചീസ് ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി കുഴച്ചെടുത്തു അര മണിക്കൂർ ഫ്രീസറിൽ വക്കുക.പുറത്തെടുത്തു ചെറിയ ഉരുളകളാക്കി മുട്ടയുടെ വെള്ളയും പാലും ചേർത്ത മിക്സിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കുക. |
No comments:
Post a Comment