ചോക്ലേറ്റ് ബട്ടർ ക്രീം കേക്ക് Chocolate Butter Cream Cake
ആവശ്യമുള്ള സാധനങ്ങൾ
സ്പോഞ്ചിന് :-
മൈദ ഒന്നേകാൽ കപ്പ്
കൊക്കോ പൌഡർ 1 / 3 കപ്പ്
ബേക്കിംഗ് പൌഡർ ഒന്നര ടീസ്പൂൺ
പഞ്ചസാര ഒരു കപ്പ് + രണ്ടു ടേബിൾസ്പൂൺ
മുട്ട ഒമ്പതെണ്ണം വലുത്
വാനില എസ്സെൻസ് ഒരു ടീസ്പൂൺ
ക്രീമിന് :-
ബട്ടർ 450 ഗ്രാം
കണ്ടെൻസ് മിൽക്ക് 396 ഗ്രാം
കൊക്കോ പൌഡർ രണ്ടു ടേബിൾസ്പൂൺ
വാനില എസ്സെൻസ് അര ടീസ്പൂൺ
ചോക്ലേറ്റ് സിറപ് :-
വിപ്പിംഗ് ക്രീം , സെമി സ്വീറ്റ് ചോക്ലേറ്റ് ഒരു കപ്പ്
ഡെക്കറേഷന് :-
വിപ്പിംഗ് ക്രീം 150 ഗ്രാം
ബ്ലൂ കളർ രണ്ടു മൂന്ന് തുള്ളി.
തയ്യാറാക്കുന്ന വിധം
സ്പോഞ്ച് :-
ഒരു ബൗളിൽ പഞ്ചസാര , ബട്ടർ ചേർത്ത് നന്നായി ബീറ്റ് ചെയ്തു നിറം മാറിയാൽ വാനില എസ്സെൻസ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു ഒരുമിച്ചു അരിച്ചെടുത്ത മൈദ , ബേക്കിംഗ് പൌഡർ , കൊക്കോ പൌഡർ മിക്സ് ചേർത്ത് ഒന്ന് ഫോൾഡ് ചെയ്തെടുത്തു മൂന്നോ നാലോ ബൈക്കിങ് ട്രെയിൽ ഒഴിച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.
ക്രീം :-
ഒരു ബൗളിൽ ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്തു സോഫ്റ്റ് ആക്കിയെടുത്തു കുറേശ്ശേ കണ്ടെൻസ് മിൽക് കുറേശ്ശേ കൊക്കോ പൌഡർ ഇടവിട്ടു ചേർത്ത് നന്നായി മിക്സ് ചെയ്തു വാനില എസ്സെൻസ് ചേർത്ത് നന്നയി മിക്സ് ചെയ്തെടുക്കുക.
സിറപ്പ് :-
ചൂടാക്കിയെടുത്ത വിപ്പിംഗ് ക്രീമിലേക്കു ചോക്ലേറ്റ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
ഡെക്കറേഷൻ:-
വിപ്പ് ചെയ്തെടുത്ത ക്രീമിൽ കുറച്ചെടുത്തു ബ്ലൂ കളർ ചേർക്കുക .
കേക്ക് :-
സ്പോഞ്ച് ഡോളിന്റെ സ്‌കേർട്ടിന്റെ മോഡൽ ആകുന്നതിനായി അടിയിൽ വലുതും മുകളെത്തും തോറും ചെറുതും ആക്കി ലയർ മുറിച്ചെടുത്തു ഓരോ ലയറിലും ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് ബട്ടർ ക്രീം ചേർത്ത് ലയർ ചെയ്തെടുക്കുക.ഒരു ഡോളിനെ നടുഭാഗത്തു വച്ച് സ്റ്റാർ നോസിൽ ഉപയോഗിച്ച് നീലയും ,വെള്ളയും ആയി ഡെക്കറേറ്റ് ചെയ്തെടുക്കുക.
|
No comments:
Post a Comment