ചിക്കൻ കുറുമ Chicken Kuruma
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ 700 ഗ്രാം
സവാള രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് 15 എണ്ണം
ഇഞ്ചി പേസ്റ്റ് ,വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
ചുമന്നുള്ളി പത്തെണ്ണം
വെളുത്തുള്ളി രണ്ടെണ്ണം
വേപ്പില രണ്ടു തണ്ട്
പുതിനയില മൂന്ന് തണ്ട് ചെറുതായി അരിഞ്ഞത്
പട്ട രണ്ടു ചെറിയ കഷ്ണം
ഏലക്ക ആറെണ്ണം
ഗ്രാമ്പൂ ഏഴെണ്ണം
തക്കോലം ഒരെണ്ണം
വാഴനയില ഒരെണ്ണം
പേരും ജീരകം ഒന്നര ടീസ്പൂൺ
കുരുമുളക് പൊടി ഒന്നര മുതൽ രണ്ടു വരെ
തേങ്ങാ ചിരകിയത് മൂന്ന് ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് പത്തെണ്ണം
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി ഒരു കഷ്ണം പട്ട , മൂന്ന് ഏലക്ക , നാലു ഗ്രാമ്പൂ , ഒരു വാഴനയില , ഒരു ടീസ്പൂൺ പേരും ജീരകം രണ്ടായി കീറിയ ചുമന്നുളളി , വെളുത്തുള്ളി , പത്തു പച്ചമുളക് ചേർത്ത് നന്നായി വഴറ്റി അണ്ടിപ്പരിപ്പ് ചേർത്ത് വീണ്ടും വഴറ്റി തീ ഓഫ് ചെയ്തു തേങ്ങാ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
പാനിൽ എണ്ണ ചൂടാക്കി ബാക്കിയുള്ള പട്ട ,ഗ്രാമ്പൂ , ഏലക്ക , തക്കോലം , വാഴനയില , പേരും ജീരകം ,സവാള ചേർത്ത് നന്നായി വഴറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ബാക്കിയുള്ള പച്ചമുളക് , വേപ്പില ചേർത്ത് സവാള നിറം മാറിത്തുടങ്ങിയാൽ തക്കാളി ചേർത്ത് നന്നായി വഴറ്റി തക്കാളി സോഫ്റ്റ് ആയി വരുമ്പോൾ പുതിനയില , ചിക്കൻ , ആവശ്യത്തിന് ഉപ്പ് , കുരുമുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു വഴറ്റി അരപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക.
|
No comments:
Post a Comment