കസ്റ്റാർഡ് പൌഡർ കുക്കീസ് Custard Powder Cookies
ആവശ്യമുള്ള സാധനങ്ങൾ
കസ്റ്റാർഡ് പൌഡർ , പൌഡർ ഷുഗർ 155 ഗ്രാം
മൈദ , ബട്ടർ 250 ഗ്രാം
മുട്ട ഒരെണ്ണം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ കസ്റ്റാർഡ് പൗഡറും മൈദയും ചേർത്ത് മിക്സ് ചെയ്തു വക്കുക.
വേറെ ബൗളിൽ ബട്ടർ നന്നായി മിക്സ് ചെയ്തെടുത്തു പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്തു കൈ കൊണ്ട് ബീറ്റ് ചെയ്തെടുത്ത മുട്ട ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് തയ്യാറാക്കി വച്ച മിക്സ് ചേർത്ത്
വീണ്ടും നന്നായി യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി കൈകൊണ്ടു ചിത്രത്തിലേതു പോലെ പരത്തിയെടുത്തു 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 - 20 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.
|
No comments:
Post a Comment