Sunday, December 16, 2018

ചിക്കൻ ഷവർമ Chicken Shavarma

ചിക്കൻ ഷവർമ Chicken Shavarma

ആവശ്യമുള്ള സാധനങ്ങൾ 

കുബൂസ് അഞ്ചെണ്ണം 
ചിക്കൻ എല്ലില്ലാത്തതു 500 ഗ്രാം
വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾസ്പൂൺ 
ഏലക്ക മൂന്നെണ്ണം 
നട്ട്മഗ് കാൽ ടീസ്പൂണിനേക്കാൾ കുറച്ചു കുറവ് 
തൈര് രണ്ടര കപ്പ് 
നല്ല ജീരകം പൊടി , ഗരം മസാല പൊടി  ഒരു ടീസ്പൂൺ 
മുളകുപൊടി , വിനിഗർ  ഒരു ടേബിൾസ്പൂൺ 
ഒലിവ് ഓയിൽ രണ്ടു ടേബിൾസ്പൂൺ 
ലെമൺ ചെറുത് ഒരെണ്ണം 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 
കുരുമുളകുപൊടി അര ടീസ്പൂൺ 
ലെറ്റൂസ് , ഫ്രഞ്ച് ഫ്രൈസ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ രണ്ടു ടേബിൾസ്പൂൺ തൈര് , നല്ല ജീരകം , ഗരംമസാല , മുളകുപൊടി ,വെളുത്തുള്ളി ,വിനിഗർ , ഒലിവ് ഓയിൽ , ഏലക്ക ,നട്ട്മഗ് , പകുതി ലെമൺ ജ്യൂസ് , പകുതി ലെമൺ സ്ലൈസ് ചെയ്തത് ,ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചിക്കനിൽ മാരിനേറ്റു ചെയ്തു അര മണിക്കൂറിനു ശേഷം ചൂടായ പാനിൽ അല്പം എണ്ണ ചേർത്ത്  പാനിൽ ഇട്ടു ഒന്ന് ഫ്രൈ ചെയ്തെടുക്കുക.

അരിപ്പയിൽ തുണിയിട്ടു തൈര് ചേർത്ത് കെട്ടി വെള്ളം വാരുന്നതിനായി വച്ച് നന്നായി വെള്ളം വാർന്നാൽ ആവശ്യത്തിന് ഉപ്പ് , കുരുമുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു വക്കുക.

കുബൂസിന്റെ ഉള്ളിൽ ചിക്കൻ വച്ച് മുളകിൽ തൈര് ഒഴിച്ചശേഷം ചോപ് ചെയ്ത ലെറ്റൂസ് ഫ്രൈസ് ചേർത്ത് ടൈറ്റ് ആക്കി റോൾ ചെയ്തെടുക്കുക.പാനിലോ ഗ്രില്ലിലോ വച്ച് രണ്ടു ഭാഗവും ടോസ്റ് ചെയ്തെടുക്കുക.







No comments:

Post a Comment