![]() |
പോച് എഗ്ഗ് ബിരിയാണി Poch Egg Biriyani
ആവശ്യമുള്ള സാധനങ്ങൾ
ബസുമതി റൈസ് ഒരു കപ്പ്
മുട്ട നാലെണ്ണം (പോച് എഗ്ഗ്)
സവാള മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത്
തക്കാളി വലുതൊരെണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം ചതച്ചെടുത്തത്
പച്ചമുളക് നാലെണ്ണം ചതച്ചെടുത്തത്
വെളുത്തുള്ളി അഞ്ചല്ലി ചതച്ചെടുത്തത്
മഞ്ഞൾ പൊടി അര ടീസ്പൂൺ
മുളകുപൊടി ഒരു ടേബിൾ സ്പൂൺ
മല്ലിപൊടി രണ്ടു ടേബിൾ സ്പൂൺ
പട്ട ഒരു കഷ്ണം
ഗ്രാമ്പൂ മൂന്നെണ്ണം
ഏലക്ക മൂന്നെണ്ണം
വാഴനയില ഒരെണ്ണം
കുരുമുളക് ഒരു ടീസ്പൂൺ
നല്ല ജീരകം ഒരു ടീസ്പൂൺ
നല്ല ജീരകം പൊടിച്ചത് അര ടീസ്പൂൺ.
തക്കോലം ഒരെണ്ണം
അണ്ടിപ്പരിപ്പ് മുന്തിരി മല്ലിയില പുതിനയില നെയ്യ് ആവശ്യത്തിന്
തൈര് നാലു ടേബിൾസ്പൂൺ
റോസ് വാട്ടർ ഒന്നര സ്പൂൺ
തയ്യാറാക്കുന്ന വിധം
അല്പം നെയ്യിൽ അരി മൂന്നു നാലു മിനിറ്റു വഴറ്റിയെടുക്കുക.പാത്രത്തിൽ വെള്ളം തിളച്ചാൽ
ആവശ്യത്തിന് ഉപ്പ് പട്ട ഗ്രാമ്പൂ ഏലക്ക വാഴനയില കുരുമുളക് നല്ല ജീരകം തക്കോലം ഇട്ടു വഴറ്റി വച്ച അരി ഇട്ടു മുക്കാൽ വേവിനു ഊറ്റി മാറ്റിവെക്കുക.
പാനിൽ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പ് മുന്തിരി ഒരു സവാള വറുത്തു കോരി വക്കുക.
അതെ പാനിൽ മിച്ചം വന്ന സവാള നന്നായി വഴറ്റി നിറം മാറിത്തുടങ്ങിയാൽ ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റി മഞ്ഞൾ പൊടി മുളകുപൊടി മല്ലിപൊടി നല്ല ജീരകം പൊടിച്ചത് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി യോജിപ്പിച്ചു തക്കാളി നന്നായി ഉടഞ്ഞതിനു ശേഷം അല്പം മല്ലിയില പുതിനയില ചേർത്ത് യോജിപ്പിച്ചു അവസാനം തൈരും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് പാകം ചെയ്തു വച്ച പോച് എഗ്ഗ് ചേർത്ത് അതിനുമുകളിൽ മസാല നല്ലവണ്ണം ചേർക്കുക .സ്പൂൺ ഉപയോഗിച്ച് ഇളക്കാതിരിക്കുക.പാത്രത്തിൽ നെയ്യൊഴിച്ചു അതിലേക്കു വേവിച്ച ചോറ് മസാല മല്ലിയില പുതിന ഇട്ടു മുകളിലായി കോരിവച്ച സവാള അണ്ടിപ്പരിപ്പ് മുന്തിരിയും ബാക്കിയുള്ള മല്ലിയില പുതിന വിതറിയിടുക. മുകളിൽ രണ്ടു സ്പൂൺ നെയ്യൊഴിച്ചു റോസ് വാട്ടർ ഒഴിച്ച് ചെറിയ തീയിൽ അഞ്ചു മിനിറ്റു മൂടിവെക്കുക.
https://ponnunteadukkala.blogspot.ae/2017/09/poached-egg_25.html |
Tuesday, November 07, 2017
പോച് എഗ്ഗ് ബിരിയാണി Poch Egg Biriyani
Subscribe to:
Post Comments (Atom)
No comments:
Post a Comment