കസ്റ്റാർഡ് ഹൽവ Custard Powder Halwa
ആവശ്യമുള്ള സാധനങ്ങൾ
കസ്റ്റാർഡ് പൌഡർ 1 കപ്പ്
പഞ്ചസാര 2 കപ്പ്
ഏലക്ക പൊടി അര ടീസ്പൂൺ
വെള്ളം 4 കപ്പ്
നെയ്യ് 3 ടേബിൾസ്പൂൺ
കാഷ്യു നട്സ് ചോപ് ചെയ്തത് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പഞ്ചസാര ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ചെടുത്തു നല്ലവണ്ണം പച്ചസാര അലിഞ്ഞ് വന്നാൽ 5 മിനിറ്റു കൂടി തിളപ്പിക്കുക.
പാനിൽ കസ്റ്റാർഡ് പൗഡറും ബാക്കിയുള്ള വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം തിളപ്പിച്ച് ഷുഗർ സിറപ്പ് കുറേശ്ശേ ചേർത്ത് നന്നായി ഇളക്കി ഏലക്കാപ്പൊടി ചേർത്ത് ഇളക്കിയ ശേഷം കാഷ്യു നട്സ് ചോപ് ചെയ്തത് ചേർത്ത് വീണ്ടും ഇളക്കി കുറേശ്ശേ നെയ്യൊഴിച്ചു പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകം വരെ ഇളക്കുക.
നെയ്യ് തടവിയ പാത്രത്തിൽ ഒഴിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞു സെറ്റ് ആയാൽ കഴിക്കാവുന്നതാണ്.
|
No comments:
Post a Comment