രസമലായ് Rasamali
ആവശ്യമുള്ള സാധനങ്ങൾ
പാല് ഒന്നര ലിറ്റർ
വിനിഗർ മൂന്നു ടേബിൾസ്പൂൺ
പഞ്ചസാര രണ്ടര കപ്പ്
ഏലക്ക പൊടി കാൽ ,കോൺ ഫ്ലോർ അര ടീസ്പൂൺ
അൽമോണ്ട് , പിസ്താ നീളത്തിൽ ചോപ് ചെയ്തത് ആവശ്യത്തിന്
മഞ്ഞ ഫുഡ് കളർ ഒന്നോ രണ്ടോ ഡ്രോപ്പ് സഫ്‌റോൺ,
ഐസ് ക്യൂബ്സ് , വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രസമലായ് മിൽക്ക്
അര ലിറ്റർ പാലിൽ അര കപ്പ് പഞ്ചസാര ചേർത്ത് 15 മിനിറ്റു മീഡിയം ഫ്ലായ്മിൽ തിളപ്പിച്ചു ഏലക്കാപ്പൊടി , സാഫോൺ , ഫുഡ് കളർ, പിസ്താ ,അൽമോണ്ട് ചേർത്ത് തീ ഓഫ് ചെയ്യുക.
ഒരു ലിറ്റർ പാല് തിളപ്പിച്ചു തീ ഓഫ് ചെയ്തു മാറ്റി വച്ച് അഞ്ചു മിനിറ്റു കഴിഞ്ഞു മറ്റൊരു ബൗളിൽ വിനിഗറും അതെ അളവിൽ വെള്ളവും ചേർത്ത് മിക്സ് ചെയ്തു ഇതിലേക്ക് പാല് പിരിഞ്ഞു വരുന്നതിനായി കുറേശെ ചേർത്ത് ഇളക്കി പാൽ പിരിച്ചെടുത്തു അര ലിറ്ററോളും തണുപ്പിച്ച വെള്ളം ചേർത്ത് അരിപ്പയിൽ ഒരു തുണിയിട്ടു അരിച്ചെടുത്തു നന്നായി പിഴിഞ്ഞ് വെള്ളം കളഞ്ഞു എടുത്തു അരിപ്പയിൽ തന്നെ വെള്ളം വരുന്നതിനായി മാറ്റിവെക്കുക.
വെള്ളം വാർന്ന പനീർ ( പാല് പിരിച്ചെടുത്തത്) ഒരു പ്ലേറ്റിലേക്കിട്ടു ഉള്ളം കൈ കൊണ്ട് ഉരച്ചു പൊടിച്ചെടുത്തു കോൺ ഫ്ലോർ ചേർത്ത് വീണ്ടും ഉള്ളം കൈ കൊണ്ട് ഉരച്ചു സോഫ്റ്റ് ആയുള്ള ഡോവ് ആക്കിയെടുത്തു ചെറിയ ഉരുളയാക്കി ഉള്ളം കൈയിൽ വച്ച് നടുഭാഗം ഒന്ന് അമർത്തി ഷേപ്പ് ആക്കിയെടുക്കുക.
പാനിൽ രണ്ടു കപ്പ് പഞ്ചസാര , ആറു കപ്പ് വെള്ളം ചേർത്തു അഞ്ചു മിനിറ്റു തിളപ്പിച്ചു രസമലായ് ചേർത്ത് രണ്ടു ഭാഗവും മറിച്ചിട്ടു കൊടുത്തു ഡബ്ബിൾ സൈസ് ആയിക്കഴിഞ്ഞാൽ പത്തു മിനിറ്റിനു ശേഷം തീ ഓഫ് ചെയ്തു ഒരു ബൗളിൽ ഐസ് ക്യൂബ്സ് എടുത്തു ഇതിൽ രസമലായ് ഇട്ടു തിളപ്പിച്ച കുറച്ചു ഷുഗർ സിറപ്പ് ഒഴിച്ച് രസമലായ് ചേർത്ത് അഞ്ചു മിനിറ്റു കഴിഞ്ഞു അധികം ഉള്ള സിറപ്പ് പോകുന്നതിനായി രസമലായ് കൈ കൊണ്ട് പതുകെ അമർത്തി തയ്യാറാക്കി വച്ചിരിക്കുന്ന രസമലായ് മിൽക്കിലേക്കു ചേർത്ത് അഞ്ചു മണിക്കൂറിനു ശേഷം കഴിക്കാവുന്നതാണ്
|
No comments:
Post a Comment