പൗണ്ട് കേക്ക് Pound Cake
ആവശ്യമുള്ള സാധനങ്ങൾ
മൈദ 160 ഗ്രാം
മുട്ട മൂന്നെണ്ണം
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ
വാനില എസ്സെൻസ് ഒന്നര ടീസ്പൂൺ
ഉപ്പ് കാൽ ടീസ്പൂൺ
പാല് മൂന്ന് ടേബിൾസ്പൂൺ
ഷുഗർ 150 ഗ്രാം
ബട്ടർ 185 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ പാല് , മുട്ട , വാനില എസ്സെൻസ് നന്നായി യോജിപ്പിച്ചു വക്കുക.
മറ്റൊരു ബൗളിൽ മൈദ , ബേക്കിംഗ് പൌഡർ , ഉപ്പ് ചേർത്ത് അരിച്ചെടുത്തു പഞ്ചസാര , ബട്ടർ ചേർത്ത് നന്നായി യോജിപ്പിച്ചു സോഫ്റ്റ് ആക്കിയെടുത്തു മുട്ടയുടെ മിക്സ് കുറേശ്ശേ ചേർത്ത് വീണ്ടും നന്നായി യോജിപ്പിച്ചു ബേക്കിംഗ് ട്രയിലേക്കു ഒഴിച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 - 20 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.
|
No comments:
Post a Comment