| നെയ്യപ്പം  Neyyappam 
 
 
 
ആവശ്യമുള്ള സാധനങ്ങൾ 
 
പച്ചരി രണ്ടു കപ്പ്  
ശർക്കര 250 ഗ്രാം 
കറുത്ത എള്ള് ഒരു  ടീസ്പൂൺ 
ഏലക്കാ പൊടി അര ടീസ്പൂൺ 
ഉപ്പ് രണ്ടു നുള്ള് 
നെയ്യ് രണ്ട് , തേങ്ങാക്കൊത്ത് , ഗോതമ്പ് പൊടി ടേബിൾസ്പൂൺ 
വെളിച്ചെണ്ണ വറുക്കാനാവശ്യമായത് 
 
പാകം ചെയ്യുന്ന വിധം 
 
അരി 4 മണിക്കൂർ കുതിർന്നശേഷം വെള്ളം വാരാൻ  വയ്ക്കുക.  
ശർക്കര പാവ് കാച്ചി അരിച്ചെടുക്കുക  അത് ചൂടാറാൻ വയ്ക്കുക. അരി ശർക്കര പാവ് ഉപയോഗിച്ച് ചെറിയ തരിയിൽ അരച്ചെടുക്കുക. ഉപ്പ് , എള്ള് , ഏലക്കായ ,ഗോതമ്പ് പൊടി എന്നിവ ഇതിലേക്കു ചേർത്ത് യോജിപ്പിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ വയ്ക്കേണ്ടതാണ്.8 മണിക്കൂർ  ഇത് അടച്ചു വെച്ച് ഉണ്ടാക്കുന്ന  സമയത്ത് നെയ്യിൽ വറുത്ത തേങ്ങക്കൊത്ത് മാവിൽ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക 
ചൂടായ എണ്ണയിൽ ചെറിയ തീയിൽ ഒരു തവി മാവു ഒഴിച്ച് തനിയെ പൊന്തിവന്നതിനു ശേഷം മാത്രം മറിച്ചിടേണ്ടതാണ്. | 
No comments:
Post a Comment