ചെമ്മീൻ നൂൽ പുട്ട് Chemmeen Nool Puttu
ആവശ്യമുള്ള സാധനങ്ങൾ
അരിപൊടി ഒന്നേകാൽ കപ്പ്
തേങ്ങാ അരമുറി ചിരകിയത്
മുട്ട രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് അരിപൊടി ഉപ്പ് ആവശ്യത്തിന് ചേർത്തു നന്നായി മിക്സ് ചെയ്തു ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നല്ല സോഫ്റ്റ് ആയുള്ള ഡോവ് തയ്യാറാക്കി ഇടിയപ്പത്തിന്റെ അച്ചു ഉപായയോഗിച്ചു ടേബിൾ ടോപ്പിൽ പൊടി വിതറി നീളത്തിൽ ചുറ്റിയെടുത്ത ശേഷം വീണ്ടും പൊടി വിതറി വീണ്ടും ചുറ്റി ലയറുകളാക്കി എടുത്തതിനു ശേഷം കൈ കൊണ്ട് നന്നായി കുടഞ്ഞെടുത്തു മാറ്റി വക്കുക .
ചെമ്മീൻ ഇടിച്ചതിലേക്കു രണ്ടു മുട്ട സ്‌കറാമ്പിൽ ചെയ്തു യോജിപ്പിച്ചെടുക്കുക.
പുട്ട് തയ്യാറാക്കുന്ന കുറ്റിയിൽ കുറച്ചു തേങ്ങയിട്ടു കുടഞ്ഞെടുത്ത ഇടിയപ്പം ചേർത്ത് മുകളിൽ ചെമ്മീൻ മിക്സ് ചേർത്ത് വീണ്ടും ഇടിയപ്പം ചേർത്ത് അവസാനം തേങ്ങാ ചേർത്ത് സ്റ്റീo ചെയ്തെടുക്കുക
https://ponnunteadukkala.blogspot.com/2018/06/chemmeen-edichathu.html
|
No comments:
Post a Comment