Monday, June 18, 2018

ചെമ്മീൻ ഇടിച്ചത് Chemmeen Edichathu

ചെമ്മീൻ ഇടിച്ചത്  Chemmeen Edichathu


ആവശ്യമുള്ള സാധനങ്ങൾ 

ചെമ്മീൻ 500 ഗ്രാം
മുളകുപൊടി ഒന്ന് മുതൽ ഒന്നര ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുഴുവൻ മല്ലി രണ്ടു ടേബിൾസ്പൂൺ വറുത്തു ക്രഷ് ചെയ്തത്
പെരുംജീരകം ഒരു ടീസ്പൂൺ  
ഇഞ്ചി ഒരു ചെറിയ കഷ്ണം 
വെളുത്തുള്ളി അഞ്ചു വലിയ അല്ലി 
ചുവന്നുള്ളി 25 - 30 എണ്ണം 
വേപ്പില രണ്ടു തണ്ട്
ഉപ്പ് , വെളിച്ചെണ്ണ ആവശ്യത്തിന് 

തയ്യാറാകുന്ന വിധം

കഴുകി വൃത്തിയാക്കിയെടുത്ത ചെമ്മീനിലേക്കു ഉപ്പ് , കാൽ ടീസ്പൂൺ മഞ്ഞൾ പൊടി , ഒരു ടേബിൾസ്പൂൺ  മുളകുപൊടി ,  ഒരു ടേബിൾസ്പൂൺ മല്ലി  ഇഞ്ചി പേസ്റ്റു ആക്കിയത് ചേർത്ത് അര മണിക്കൂർ മാരിനേറ്റു ചെയ്തു പാനിൽ അല്പം എണ്ണ ചൂടാക്കി ഒന്ന് ശാലോ ഫ്രൈ ചെയ്തെടുത്തു മാറ്റി വക്കുക.അതേ പാനിൽ അല്പം എണ്ണയൊഴിച്ചു പെരുംജീരകം ചേർത്ത് പൊട്ടിയാൽ നന്നായി ചതച്ച   വെളുത്തുള്ളി , ചുവന്നുള്ളി , വേപ്പില  ചേർത്ത്  ബ്രൗൺ നിറം ആകുമ്പോൾ ബാക്കിയുള്ള  മഞ്ഞൾ പൊടി , മുളകുപൊടി , മല്ലി ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറിയാൽ ചതച്ചെടുത്ത ചെമ്മീൻ ആവശ്യത്തിന് ഉപ്പും ചേർത്ത് ഡ്രൈ ആക്കി എടുക്കുക.







No comments:

Post a Comment