Milk Powder Rasamalai
ആവശ്യമുള്ള സാധനങ്ങൾ
മിൽക്ക് ഒന്നര ലിറ്റർ
ഏലക്ക ആറെണ്ണം
പഞ്ചസാര അര കപ്പ്
മിൽക്ക് പൌഡർ ഒരു കപ്പ്
മൈദ ഒരു ടീസ്പൂൺ
ഏലക്ക പൊടിച്ചത് ഒരു നുള്ള്
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ
ഓയിൽ ഒരു ടേബിൾസ്പൂൺ
മുട്ട ഒരെണ്ണം വലുത്
തയ്യാറാക്കുന്ന വിധം
പാല് , പഞ്ചസാര , ഏലക്ക ചേർത്ത് നന്നായി തിളച്ചു വന്നാൽ 20 - 25 മിനിറ്റു സിമ്മിൽ വക്കേണ്ടതാണ്.
മറ്റൊരു ബൗളിൽ മിൽക്ക് പൌഡർ , മൈദ , ഏലക്ക പൊടി ,ബേക്കിംഗ് പൌഡർ , ഓയിൽ ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത ശേഷം മുട്ട വെട്ടി ഒഴിച്ച് വീണ്ടും നന്നായി മിക്സ് ചെയ്തു 5 മിനിറ്റു അടച്ചു വച്ച ശേഷം ചെറിയ ഉരുളകളാക്കി എടുത്തു കൈ കൊണ്ട് പ്രെസ്സ് ചെയ്തു റൌണ്ട് ഷേപ്പിലാക്കി തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്കിട്ടു രണ്ടു ഭാഗവും വേവുന്നതിനായി മറിച്ചിടുക ഡബിൾ സൈസ് ആയി വെന്തു വന്നാൽ തീ ഓഫ് ചെയ്തു അടച്ചു വച്ച് നാലു മണിക്കൂറിനു ശേഷം ഉപയോഗിക്കുക.വേണമെങ്കിൽ കുങ്കുമ പൂ പാലിൽ ചേർക്കാവുന്നതാണ്. |
No comments:
Post a Comment