റാഗി ബ്രൗണി Ragi Brownies
ആവശ്യമുള്ള സാധനങ്ങൾ
റാഗി , ഗോതമ്പു പൊടി മുക്കാൽ കപ്പ്
കൊക്കോ പൌഡർ രണ്ടു ടേബിൾസ്പൂൺ
ശർക്കര ഒരു കപ്പ് ഗ്രേറ്റ് ചെയ്തത്
തൈര് 1/3 കപ്പ്
ബട്ടർ മെൽറ്റ് ആക്കിയത് 2/3 കപ്പ്
പാൽ 3/4 കപ്പ്
വാനില എസെൻസ് ഒരു ടേബിൾസ്പൂൺ
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡാ അര ടീസ്പൂൺ
ഉപ്പ് 1/8 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഡ്രൈ ആയുള്ള കൂട്ടുകൾ ഒരു വലിയ ബൗളിലേക്കു അരിച്ചെടുത്തു ബാക്കിയുള്ള കൂട്ടുകൾ ഓരോന്നായി ചേർത്തു ഒരു വിസ്‌ക് ഉപയോഗിച്ച് കട്ടയില്ലാതെ നന്നായി മിക്സ് ചെയ്തു 5 മിനിറ്റു 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്ക് ചായ്‌തെടുത്തു മുകളിൽ ചോക്ലേറ്റ് സോസ് ഒഴിച്ചു കഴിക്കാവുന്നതാണ് .
|
No comments:
Post a Comment