Sunday, June 03, 2018

എഗ്ഗ് കാഷ്യൂ നട്ട് കറി Egg Cashew Nut Curry

എഗ്ഗ് കാഷ്യൂ നട്ട് കറി Egg Cashew Nut Curry

ആവശ്യമുള്ള സാധനങ്ങൾ 

മുട്ട നാലെണ്ണം 
കാഷ്യൂ നട്ട് , ചുവന്നുള്ളി  പതിനഞ്ചു എണ്ണം 
ഇഞ്ചി ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി അഞ്ചു അല്ലി ചെറുതായി അരിഞ്ഞത് 
കുരുമുളക് ഒരു ടേബിൾസ്പൂൺ 
പട്ട ഒരു ചെറിയ കഷ്ണം 
തക്കോലം , വാഴനയില ഒരെണ്ണം  
ഏലക്ക രണ്ടെണ്ണം 
ഗ്രാമ്പൂ മൂന്നെണ്ണം 
നല്ല ജീരകം ,കസ് കസ്  ഒരു ടീസ്പൂൺ 
മുഴുവൻ  മല്ലി രണ്ടു ടേബിൾസ്പൂൺ 
വറ്റൽ മുളക് മൂന്നെണ്ണം 
തേങ്ങ വറുത്തത് രണ്ടു ടേബിൾസ്പൂൺ 
വെളിച്ചെണ്ണ ആറു ടേബിൾസ്പൂൺ 
തക്കാളി രണ്ടെണ്ണം ചെറുതായി ചോപ് ചെയ്തത് 
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത് 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

കാഷ്യൂ നട്ട് വെള്ളത്തിൽ സോക്ക് ചെയ്തു വക്കുക.
മുട്ട പുഴുങ്ങി രണ്ടായി മുറിച്ചു പാനിൽ കുറച്ചു എണ്ണചൂടാക്കി ഒന്ന് ഫ്രൈ ചെയ്തെടുക്കുക.
ചൂടായ പാനിൽ പട്ട , തക്കോലം , വാഴനയില ,ഏലക്ക , ഗ്രാമ്പൂ , നല്ല ജീരകം ,കസ് കസ്,മല്ലി ,വറ്റൽമുളക് ചേർത്ത് ഒന്ന് ഡ്രൈ ഫ്രൈ ചെയ്തു തേങ്ങ വറുത്തത് ചേർത്ത് ഒന്ന് കൂടെ ഇളക്കി മിക്സിയിൽ മഷി പോലെ അരച്ചെടുക്കുക.
പാനിൽ എണ്ണ ചൂടാക്കി ചതച്ചെടുത്ത ചുവന്നുള്ളി , ഇഞ്ചി , വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റി നിറം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ അരച്ച് വച്ച പേസ്റ്റു ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറി എണ്ണ തെളിഞ്ഞു വന്നാൽ ഗ്രെവിക്ക്‌  ആവശ്യമായ വെള്ളം ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ പത്തു മിനിറ്റു മസാല നന്നായി പിടിക്കാനായി വേവിച്ചു കുറുകി തുടങ്ങിയാൽ ഇതിലേക്ക് ഫ്രൈ ചെയ്തു വച്ച മുട്ട , വെള്ളത്തിലിട്ടു വച്ച അണ്ടി പരിപ്പ്  ചേർത്ത് ഇളക്കി വീണ്ടും അഞ്ചു മിനിട്ടു അടച്ചു വേവിച്ചു മൂടി തുറന്നു മല്ലിയില വിതറി വിളമ്പാവുന്നതാണ്.



No comments:

Post a Comment