ചോക്ലേറ്റ് മാക്രോൺസ് Chocolate Macrons
ആവശ്യമുള്ള സാധനങ്ങൾ
ബിസ്‌ക്കറ്റ്:-
അൽമോണ്ട് പൊടിച്ചത് 80 ഗ്രാം
പൌഡർ ഷുഗർ 95 ഗ്രാം
കൊക്കോ പൌഡർ 12 ഗ്രാം
മുട്ടയുടെ വെള്ള രണ്ടെണ്ണം ( 74 ഗ്രാം )
ഷുഗർ 50 ഗ്രാം
അൽമണ്ട് എസ്സെൻസ് ഒരു തുള്ളി
ഫില്ലിംഗ് :-
മിൽക്ക് 100 മില്ലി
ചോക്ലേറ്റ് 100 ഗ്രാം
തയ്യാറാക്കുന്ന വിധം
അൽമണ്ട് പൊടിച്ചത് , പൌഡർ ഷുഗർ , കൊക്കോ പൌഡർ എല്ലാം കൂടെ അരിച്ചു വക്കുക.
ഒരു ബൗളിൽ മുട്ടയുടെ വെള്ള കുറേശ്ശേ ഷുഗർ ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വരാത്ത പാകത്തിൽ നന്നായി ബീറ്റ് ചെയ്തു അരിച്ചു വച്ച പൊടികളും വാനില എസ്സെൻസും ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക ഇതു പൈപ്പിങ് ബാഗ് ഉപയോഗിച്ച് ബട്ടർ പേപ്പർ വച്ച ട്രെയിൽ ചിത്രത്തിലേതു പോലെ ബിസ്‌ക്കറ്റിന്റെ ഷേപ്പിൽ തയ്യാറാക്കി എയർ ബബ്ബിൽസ് പോകുന്നതിനായി ട്രേ രണ്ടു പ്രാവശ്യം ടാപ്പ് ചെയ്യുക രണ്ടു മണിക്കൂറിനു ശേഷം 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 - 25 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.
പാലും ചോക്ലേറ്റും ഡബ്ബിൾ ബോയിൽ ചെയ്തു തിക്ക് ആയി വന്നാൽ തീ ഓഫ് ചെയ്യുക ഇതു ഫില്ലിംഗ് ആയി ഉപയോഗിക്കുക.
|
No comments:
Post a Comment