Sunday, June 24, 2018

എഗ്ഗ് നോഗ് കുക്കിസ് EggNog Cookies

എഗ്ഗ് നോഗ് കുക്കിസ്  EggNog Cookies

ആവശ്യമുള്ള സാധനങ്ങൾ

മൈദ ഒരു കപ്പ് 
മുട്ട രണ്ടെണ്ണം 
ബട്ടർ രണ്ടു ടേബിൾസ്പൂൺ 
വാനില എസ്സെൻസ് , ബേക്കിംഗ് പൌഡർ അര  ടീസ്പൂൺ 
പഞ്ചസാര അഞ്ചു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

മുട്ട , പഞ്ചസാര എന്നിവ ഹാൻഡ് മിക്സർ ഉപയോഗിച്ച് ബീറ്റ് ചെയ്തെടുത്തു ഇതിലേക്ക് വാനില എസ്സെൻസ് മെൽറ്റ് ചെയ്ത ബട്ടർ ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു അരിച്ചെടുത്ത ഡ്രൈ ഇൻഗ്രിഡിയെൻസ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു പൈപ്പിങ് ബാഗിലാക്കി ബട്ടർ പേപ്പർ വെച്ച ട്രേയിലേക്കു 
ചിത്രത്തിലേതു പോലെ  ഓരോരോ ഡ്രോപ്പുകളാക്കി 170 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 - 20 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.







No comments:

Post a Comment