ഗുലാബ് ജാം Gulab Jamun
ആവശ്യമുള്ള സാധനങ്ങൾ
മിൽക്ക് പൌഡർ രണ്ടു കപ്പ്
ബട്ടർ രണ്ടു ടേബിൾസ്പൂൺ
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ
മൈദ രണ്ടു ടേബിൾസ്പൂൺ
റവ മൂന്ന് ടേബിൾസ്പൂൺ
വെള്ളം രണ്ടേമുക്കാൽ കപ്പ് + രണ്ടു ടേബിൾസ്പൂൺ
പാല് 8 - 10 ടേബിൾസ്പൂൺ
ഷുഗർ രണ്ടു കപ്പ്
ഏലക്ക അഞ്ചു എണ്ണം
ലെമൺ ജ്യൂസ് രണ്ടു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
റവ രണ്ടു ടേബിൾസ്പൂൺ വെള്ളം ചേർത്ത് സോക്ക് ചെയ്തു വക്കുക.
മിൽക്ക് പൌഡർ ബട്ടർ ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്തെടുത്തു ബേക്കിംഗ് പൌഡർ , മൈദ ,റവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്തെടുത്തു പാല് കുറേശ്ശേ ചേർത്ത് കുഴക്കാതെ വെറുതെ മിക്സ് ചെയ്തു സോഫ്റ്റ് ആക്കിയെടുത്തു 20 മിനിറ്റു അടച്ചു വക്കുക മിക്സ് ഡ്രൈ ആണെന്ന് തോന്നിയാൽ കുറച്ചു പാല് ചേർത്ത് കൊടുക്കുക.ഇതിനെ വിള്ളലില്ലാതെ ചെറിയ ഉരുളകളാക്കിയെടുത്തു ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കുക.
മറ്റൊരു പാനിൽ ഷുഗർ , വെള്ളം , ഏലക്ക , നാരങ്ങാ നീര് ചേർത്ത് തിളപ്പിച്ച് ഷുഗർ നല്ലപോലെ അലിഞ്ഞു ചേർന്നു രണ്ടു മൂന്ന് മിനിറ്റു തിളപ്പിച്ച ശേഷം ഗുലാബ് ജാം ചേർത്ത് തീ ഓഫ് ചെയ്യുക.
നാലു മണിക്കൂറിനു ശേഷം കഴിക്കാവുന്നതാണ്.
|
No comments:
Post a Comment