Saturday, June 09, 2018

ബോർ ബോൺ ബിസ്‌ക്കറ് Bour Bon Buscuit

ബോർ ബോൺ ബിസ്‌ക്കറ്റ്  Bour Bon Buscuit

ആവശ്യമുള്ള സാധനങ്ങൾ 

ബിസ്‌ക്കറ്റ് :-

ബട്ടർ അര കപ്പ് 
പൌഡർ ഷുഗർ മുക്കാൽ കപ്പ് 
മൈദ ഒന്നര കപ്പ് 
ബേക്കിംഗ് പൌഡർ ഒന്നേകാൽ ടീസ്പൂൺ 
കൊക്കോ പൌഡർ നാലു ടേബിൾസ്പൂൺ 
ഉപ്പ് ഒരു നുള്ള്
വാനില എസ്സെൻസ് ഒരു ടീസ്പൂൺ 
പാല് ആവശ്യത്തിന് 

ഫില്ലിംഗ് :-

ബട്ടർ കാൽ കപ്പ് 
പൌഡർ ഷുഗർ ഒരു കപ്പ് 
കൊക്കോ പൌഡർ രണ്ടു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം

ബിസ്‌ക്കറ്റ് :-

ബട്ടറും ഷുഗറും നന്നായി ബീറ്റ് ചെയ്തു യോജിപ്പിച്ചു വാനില എസ്സെൻസ് ചേർത്ത് ഒന്ന് കൂടെ ബീറ്റ് ചെയ്തു അരിച്ചെടുത്ത ഡ്രൈ ചേരുവകൾ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു പാല് കുറേശ്ശേ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക.ഇതിനെ അടിയിലും മുകളിലും ബട്ടർ പേപ്പർ വച്ച് ബിസ്‌ക്കറ്റിന്റെ കനത്തിൽ നന്നായി പരത്തിയെടുത്തു ബിസ്‌ക്കറ്റിന്റെ ഷേപ്പിൽ കട്ട് ചെയ്തെടുത്തു ബേക്കിംഗ് ട്രെയിൽ ബട്ടർ പേപ്പർ ഇട്ടു ബിസ്‌ക്കറ് വച്ച് മുകളിൽ ചിത്രത്തിലേതു പോലെ ചെറിയ ഹോളുകയുണ്ടാക്കി  അല്പം നോർമൽ ഷുഗർ വിതറി 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്ക് ചെയ്തെടുക്കുക .

ഫില്ലിംഗ് :-

ബട്ടറും ഷുഗറും നന്നായി ബീറ്റ് ചെയ്തെടുത്തു കൊക്കോ പൌഡർ ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു ബിസ്‌ക്കറ്റിന്റെ ഉള്ളിൽ തേച്ചു അതിനു മുകളിൽ അടുത്ത ബിസ്‌ക്കറ്റ് വച്ച് കഴിക്കാവുന്നതാണ്.




No comments:

Post a Comment