ചെമ്മീൻ പുലാവ് Chemmeen Pulav
ആവശ്യമുള്ള സാധനങ്ങൾ
ചെമ്മീൻ മുക്കാൽ കിലോ
ബസുമതി റൈസ് രണ്ടു കപ്പ്
നല്ല ജീരകം ഒരു ടീസ്പൂൺ
പെരും ജീരകം ഒരു ടീസ്പൂൺ
പട്ട ഒരു കഷ്ണം
ഏലക്ക അഞ്ചു എണ്ണം
ഗ്രാമ്പൂ ഏഴെണ്ണം
തക്കോലം രണ്ടെണ്ണം
വാഴനയില ഒരെണ്ണം
മുഴുവൻ കുരുമുളക് ഒരു ടീസ്പൂൺ
സവാള മൂന്നെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു വലിയ കഷ്ണം
വെളുത്തുള്ളി ആറു അല്ലി
പച്ചമുളക് ആറെണ്ണം
തക്കാളി രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
തേങ്ങാ അരമുറിയുടെ അര ഭാഗം ചിരകിയത്
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി അര ടീസ്പൂൺ
മുളകുപൊടി ഒന്ന് മുതൽ ഒന്നര ടീസ്പൂൺ സ്പൂൺ
ഓയിൽ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി നല്ല ജീരകം , പെരും ജീരകം , പട്ട , ഏലക്ക , ഗ്രാമ്പൂ , തക്കോലം , വാഴനയില , മുഴുവൻ കുരുമുളക് ചേർത്ത് ഒന്ന് വഴറ്റി സവാള ചേർത്ത് വഴറ്റി നിറം മാറിയാൽ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ്റു ചേർത്ത് പച്ചമണം മാറിയാൽ മഞ്ഞൾ പൊടി , മുളകുപൊടി ചേർത്ത് ഒന്ന് യോജിപ്പിച്ചു തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ ഉപ്പു , ചെമ്മീൻ ചേർത്ത് രണ്ടുമൂന്നു മിനിറ്റു വഴറ്റി രണ്ടു മണിക്കൂർ കുതിർത്ത അരി ചേർത്ത് വഴറ്റി നാലു ഗ്ലാസ് വെള്ളം ചേർത്ത് അരി തിളച്ചു അരിയുടെ ലെവലിൽ വെള്ളം വന്നാൽ മൂടി വച്ച് ചെറിയ തീയിൽ ആറേഴു മിനിറ്റു വേവിച്ചു വെള്ളം വറ്റിയാൽ തേങ്ങാ , മല്ലിയില ചേർത്ത് തീ ഓഫ് ചെയ്തതതിനു ശേഷം മൂടി വച്ച് അരമണിക്കൂറിനു ശേഷം വിളമ്പാവുന്നതാണ്.
|
No comments:
Post a Comment