അപ് സൈഡ് ഡൌൺ ബനാന കേക്ക് Up Side Down Banana Cake
ആവശ്യമുള്ള സാധനങ്ങൾ
ബനാന ആറെണ്ണം
ഗോതമ്പു പൊടി ഒന്നര കപ്പ്
ബ്രൗൺ ഷുഗർ ഒരു കപ്പ്
സൺഫ്ലവർ ഓയിൽ 2/3 കപ്പ്
വാനില എസ്സെൻസ് ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡാ അര ടീസ്പൂൺ
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ
ഉപ്പു ഒരു നുള്ള്
സുൽത്താന , വാൽനട്ട് ചോപ് ചെയ്തത് ആവശ്യനുസരണം
ബട്ടർ 2 /3 കപ്പ്
പട്ട പൊടിച്ചത് അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ നാലു ബനാന ഇട്ടു നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് സൺഫ്ലവർ ഓയിൽ വാനില എസ്സെൻസ് ബ്രൗൺ ഷുഗർ അര കപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു ഗോതമ്പു പൊടി ഉപ്പ് ബേക്കിംഗ് സോഡാ ബേക്കിംഗ് പൌഡർ എന്നിവ ചേർത്ത് അരിച്ചെടുത്തു പഴത്തിന്റെ മിക്സിലേക്കു ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.അരിഞ്ഞു വച്ച നട്ടും സുൽത്താനയും ചേർത്ത് കൊടുക്കുക.
ബേക്ക് ചെയ്യാനുദ്ദേശിക്കുന്ന പാത്രത്തിൽ മെൽറ്റ് ചെയ്ത ബട്ടർ ഒഴിച്ച് പട്ട പൊടി ,ബ്രൗൺ ഷുഗർ ചേർത്ത് നന്നായി യോജിപ്പിച്ചു മുകളിൽ ബനാന റൗണ്ടിൽ സ്ലൈസ് ചെയ്തു നിരത്തി വച്ച് ബാറ്റർ ഒഴിച്ച് 180 ഡിഗ്രിയിൽ 30 -35 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.
|
No comments:
Post a Comment