Tuesday, June 12, 2018

മുട്ട വറ്റൽ കുളമ്പ് Mutta Vattal Kulambu

മുട്ട വറ്റൽ കുളമ്പ് Mutta Vattal Kulambu


ആവശ്യമുള്ള സാധനങ്ങൾ 

മുട്ട നാലെണ്ണം 
ചുവന്നുളി 25 എണ്ണം 
വെളുത്തുള്ളി പത്തെണ്ണം 
വേപ്പില രണ്ടു തണ്ട്
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി അര ടീസ്പൂൺ 
കുരുമുളക് പൊടി മുക്കാൽ ടീസ്പൂൺ 
നല്ല ജീരക പൊടി അര ടീസ്പൂൺ
മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ 
പുളി ഒരു നെല്ലിക്കാ വലുപ്പത്തിൽ 
കടുക് , പെരും ജീരകം  ഒരു ടീസ്പൂൺ 
തേങ്ങാ അരമുറിയുടെ പകുതി ചിരകിയത് 
ഉപ്പ് ആവശ്യത്തിന് 
എണ്ണ അഞ്ചു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ഒഴിച്ച് ചൂടായി കടുക് പൊട്ടിയാൽ ജീരകം , വെളുത്തുള്ളി , ചുവന്നുളി , വേപ്പില നന്നായി വഴറ്റി ചുമന്നുള്ളി സോഫ്റ്റ് ആയി വന്നാൽ പൊടികളെല്ലാം ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി കുഴമ്പു രൂപത്തിലായാൽ പുളി വെള്ളം ഒഴിച്ച് ചെറിയ തീയിൽ അഞ്ചു മിനിറ്റു അടച്ചു വച്ച് വേവിച്ച ശേഷം തേങ്ങയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളച്ചു കുറുകി തുടങ്ങിയാൽ പുഴുങ്ങി രണ്ടായി മുറിച്ചെടുത്ത മുട്ട ചേർത്ത് അഞ്ചു മിനിറ്റു കൂടെ അടച്ചു വച്ച് സിമ്മിൽ വേവിച്ചു ഒന്ന് കൂടെ കുറുകി വന്നാൽ തീ ഓഫ് ചെയ്യുക . 




No comments:

Post a Comment