മസാല ദോശ Masala Dosa
ആവശ്യമുള്ള സാധനങ്ങൾ
ദോശ ബാറ്റെർ അഞ്ചു ദോശക്കുള്ളത്
ഉരുളകിഴങ്ങ് രണ്ടെണ്ണം വലുത്
സവാള രണ്ടെണ്ണം വലുത് , പച്ചമുളക് അഞ്ചു എണ്ണം ,തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി ഒരുകഷ്ണം ചെറുതായി അരിഞ്ഞത്
വേപ്പില രണ്ടു തണ്ട്
മഞ്ഞൾ പൊടി അര ടീസ്പൂൺ
എണ്ണ നാലു ടേബിൾസ്പൂൺ
കടുക് ഒരു ടീസ്പൂൺ
ഉഴുന്ന് പരിപ്പ് ,കടല പരിപ്പ് ഒരു ടേബിൾസ്പൂൺ
പൊട്ടു കടല പൊടിച്ചത് രണ്ടു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
നെയ്യ് ആവശ്യത്തിന് .
തയ്യാറാകുന്ന വിധം
ഉരുളക്കിഴങ്ങു വേവിച്ചു ഉടച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിയാൽ ഉഴുന്ന് പരിപ്പ് ,കടല പരിപ്പ് ചേർത്ത് നിറം മാറിയാൽ ഇഞ്ചി , പച്ചമുളക് ,വേപ്പില ,സവാള ഇട്ടു നന്നായി വഴറ്റി സവാളയുടെ നിറം മാറിയാൽ അല്പം മഞ്ഞപ്പൊടി ചേർത്ത് വഴറ്റി തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ ഉരുളകിഴങ്ങ് ,
ഉപ്പ് ആവശ്യത്തിന് ചേർത്ത് വഴറ്റിയതിനു ശേഷം കടലപ്പൊടി അല്പം വെള്ളം ചേർത്ത് മിക്സ് ആക്കി ഇതിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്തു യോജിപ്പിക്കുക.
ചൂടായ പാനിൽ ദോശ പരത്തി അതിനു മുകളിൽ നെയ്യ് തേച്ചു ഈ മസാല മിക്സ് വച്ച് ഫോൾഡ് ചെയ്തെടുക്കുക.
|
No comments:
Post a Comment