![]() |
ഓറഞ്ച് കേക്ക് Orange Cake
ആവശ്യമുള്ള സാധനങ്ങൾ
സ്പോഞ്ച് :-
മുട്ട മൂന്നെണ്ണം
ഷുഗർ 115 ഗ്രാം
മൈദ 120 ഗ്രാം
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ
ഓറഞ്ച് ജ്യൂസ് ഒരു കപ്പ്
ഓറഞ്ചിന്റെ തൊലി ഗ്രേറ്റ് ചെയ്തത് ഒരു ടേബിൾസ്പൂൺ
ഫില്ലിംഗ് :-
വിപ്പിംഗ് ക്രീം 250 ഗ്രാം
ഓറഞ്ച് ജ്യൂസ് കാൽ കപ്പ്
ഓറഞ്ച് നാലെണ്ണം
ടോപ്പിംഗ് :-
ഓറഞ്ച് രണ്ടെണ്ണം തൊലിയുടെ കനം കുറച്ചു ചിത്രത്തിലേതുപോലെ സ്ലൈസ് ചെയ്തത്.
തയ്യാറാക്കുന്ന വിധം
സ്പോഞ്ച് :-
വേർതിരിച്ച മുട്ടയുടെ മഞ്ഞ കുറേശ്ശെ പഞ്ചസാര ചേർത്തു നന്നായി ബീറ്റ് ചെയുക.മുട്ടയുടെ വെള്ളയിൽ ഹാൻഡ് മിക്സർ ഉപയോഗിച്ച് നന്നായി മിക്സറിൽ നിന്ന് വിട്ടു വീഴാത്ത പാകം വരെ മിക്സ് ചെയ്യുക.ഇതിലേക്ക് മിക്സ് ചെയ്തു വച്ച മഞ്ഞ ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക. ശേഷം മൈദ , ബേക്കിംഗ് പൌഡർ എന്നിവ നന്നയി മിക്സ് ചെയ്തു അരിച്ചെടുത്തു ഇതിലേക്ക് കുറേശ്ശെ ചേർത്ത് ഫോൾഡ് ചെയ്തതിനു ശേഷം ഇതിലേക്ക് ഓറഞ്ച് ജ്യൂസ് ,
ഓറഞ്ചിന്റെ തൊലി ഗ്രേറ്റ് ചെയ്തത് ചേർത്ത് ഒന്ന് കൂടെ യോജിപ്പിച്ചു 180 ഡിഗ്രിയിൽ 20 - 25 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.
ഫില്ലിംഗ് :-
വിപ്പിംഗ് ക്രീം നന്നായി ബീറ്ററിൽ നിന്ന് വിടാത്ത പാകത്തിൽ വിപ് ചെയ്തെടുക്കുക.ഓറഞ്ച് തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു വക്കുക.
രണ്ടു പകുതിയാക്കി മുറിച്ചെടുത്ത സ്പോഞ്ചിലേക്കു ഓറഞ്ച് ജ്യൂസ് ബ്രെഷ് ചെയ്തു കൊടുത്തതിനു ശേഷം മുകളിൽ വിപ്പിംഗ് ക്രീം തേച്ചു അരിഞ്ഞു വച്ച ഓറഞ്ചു ചേർത്ത് വീണ്ടും ക്രീം തേച്ചു പിടിപ്പിച്ചു അടുത്ത സ്പോഞ്ചു വച്ച് കൊടുത്തതിനു ശേഷം മുകളിൽ വിപ്പിംഗ് ക്രീം തേച്ചു നന്നായി കവർ ചെയ്തു ടോപ്പിങ്ങിൽ പറയുന്ന ഓറഞ്ചിന്റെ സ്ലൈസ് വച്ച് അതിനു മുകളിൽ ജെല്ലി കുറേശ്ശെ ഒഴിച്ച് നന്നായി കവർ ചെയ്തു ഫ്രിഡ്ജിൽ 30 മിനിറ്റു സെറ്റ് ആവുന്നതിനായി വക്കുക.
|
Thursday, March 08, 2018
ഓറഞ്ച് കേക്ക് Orange Cake
Subscribe to:
Post Comments (Atom)
No comments:
Post a Comment