|
ലുകൈമത്ത് (അറബിക് സ്വീറ്റ് ) Luqaimat (Arabic sweet)
ആവശ്യമുള്ള സാധനങ്ങൾ
മൈദ ഒരു കപ്പ്
കോൺഫ്ലോർ ഒരു ടേബിൾസ്പൂൺ
ഇൻസ്റ്റന്റ് ഈസ്റ്റ് ഒരു ടേബിൾസ്പൂൺ
പഞ്ചസാര ഒരു ടേബിൾസ്പൂൺ
ഉപ്പ് അരടീസ്പൂൺ
ഡേറ്റ്‌സ് സിറപ്പ് കാൽകപ്പ്
എള്ള് രണ്ടു ടേബിൾസ്പൂൺ
എണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാകുന്ന വിധം
മൈദ,കോൺ ഫ്ലോർ,ഉപ്പ്, പച്ചസാര,
ഈസ്റ്റ് എന്നിവ ചേർത്ത് നന്നായി
മിക്സ് ചെയ്തു ചെറിയ ചൂടുള്ള വെള്ളം ഉപയോഗിച്ച് കയ്യിൽ ഒട്ടുന്ന പാകത്തിന് കുഴച്ചെടുക്കുക.ഇത് ഒരു മണിക്കൂർ പൊന്തിവരുന്നതിനായി മൂടിവെക്കുക. അതിനുശേഷം ഒന്ന് കൂടെ കൈ കൊണ്ട് മിക്സ് ചെയ്‌ത് ചെറിയ ഉരുളകളാക്കി എണ്ണയിലിട്ട് വറുത്തെടുത്തു മുകളിൽ സിറപ് ഒഴിച്ച് എള്ള് വിതറിക്കൊടുക്കുക.
|
Wednesday, March 14, 2018
ലുകൈമത്ത് (അറബിക് സ്വീറ്റ് ) Luqaimat (Arabic sweet)
Subscribe to:
Post Comments (Atom)
No comments:
Post a Comment