എഗ്ഗ് മോളി Egg Moli
ആവശ്യമുള്ള സാധനങ്ങൾ
മുട്ട നാലെണ്ണം
സവാള മൂന്നെണ്ണം ,തക്കാളി വലുത് ഒരെണ്ണം , ഇഞ്ചി ചെറിയ കഷ്ണം , വെളുത്തുള്ളി അഞ്ചു അല്ലി , പച്ചമുളക് ആറെണ്ണം നീളത്തിൽ അരിഞ്ഞത്
വേപ്പില രണ്ടു തണ്ട്
മഞ്ഞൾപൊടി അര , മല്ലി പൊടി രണ്ട് ,ഗരം മസാല അര ടീസ്പൂൺ
തേങ്ങാ പാൽ കാൽ കപ്പ് ഒന്നാം പാൽ , രണ്ടാം പാൽ ഒരു കപ്പ്
പെരും ജീരകം അര ടീസ്പൂൺ
പട്ട ഒരു കഷ്ണം
ഗ്രാമ്പൂ ,ഏലക്ക രണ്ടെണ്ണം
തക്കോലം , വാഴനയില ഒരെണ്ണം
വെളിച്ചെണ്ണ അഞ്ചു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇഡ്ഡലി തട്ടിൽ എണ്ണ തടവി മുട്ട പൊട്ടിച്ചൊഴിച്ചു മുകളിൽ ഉപ്പും കുരുമുളകുപൊടിയും വിതറി സ്റ്റീം ചെയ്തെടുക്കുക.
പാനിൽ എണ്ണ ചൂടാക്കി പട്ട , ഗ്രാമ്പൂ ,ഏലക്ക , തക്കോലം , വാഴനയില ,പെരും ജീരകം ചേർത്ത് വഴറ്റി സവാള ,ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , വേപ്പില ചേർത്ത് നന്നായി വഴറ്റി നിറം മാറുമ്പോൾ മഞ്ഞൾപൊടി , മല്ലി ,ഗരം മസാല ചേർത്ത് ചേർത്ത് പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി യോജിച്ചു വന്നാൽ
രണ്ടാം പാൽ , ഉപ്പ് ആവശ്യത്തിന് ചേർത്ത് ചെറിയ തീയിൽ അടച്ച വച്ച് വേവിക്കുക നന്നായി തിളച്ചതിനു ശേഷം മുട്ട ചേർത്ത് ചെറിയ തീയിൽ അഞ്ചു മിനിറ്റു അടച്ച വച്ച് വേവിച്ചു ഒന്നാം പാൽ ചേർത്ത് തീ ഓഫ് ചെയ്യുക.
|
No comments:
Post a Comment