സ്വീറ്റ് ബനാന പൂരി Sweet Banana Poori
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പു പൊടി പത്തു ടേബിൾസ്പൂൺ ( പഴത്തിനനുസരിച് )
റോബസ്റ്റ പഴം ഒരെണ്ണം നല്ലവണ്ണം പഴുത്ത്
ശർക്കര രണ്ട് ടേബിൾസ്പൂൺ
നല്ല ജീരകം കാൽ ടീസ്പൂൺ
ഉപ്പ് ഒരു നുള്ള്
ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ
ഓയിൽ വറുക്കുവാൻ ആവശ്യമായത്
തയ്യാറാകുന്ന വിധം
ഒരു ബൗളിൽ പഴം നന്നായി സ്മാഷ് ചെയ്ത ശേഷം ശർക്കര ചേർത്ത് നന്നായി യോജിപ്പിച്ചു ബേക്കിംഗ് സോഡാ , ഉപ്പ് ചേർത്ത് മിക്സ് ചെയ്തു ഗോതമ്പു പൊടി കുറേശെ ചേർത്ത് നന്നായി കുഴച്ചു ആറേഴു മണിക്കൂർ വച്ചതിനു ശേഷം ചപ്പാത്തി പരത്തുന്ന രീതിയിൽ ചെറിയ വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തെടുക്കുക. |
No comments:
Post a Comment