ആലൂ സബ്ജി Aloo Sabzi
ആവശ്യമുള്ള സാധനങ്ങൾ
ഉരുളകിഴങ്ങ് ,വറ്റൽ മുളക് രണ്ടെണ്ണം
സവാള ഒരെണ്ണം ,പച്ചമുളക് നാലെണ്ണം നീളത്തിലരിഞ്ഞത്
കടുക് , നല്ല ജീരകം, ഉഴുന്ന് പരിപ്പ് ഒരു ടീസ്പൂൺ
കായം ഒരുനുള്ള്
വേപ്പില രണ്ടു തണ്ട്
മല്ലിയില അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി കൽ ടീസ്പൂൺ
ഓയിൽ രണ്ട് ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഉരുളക്കിഴങ് വേവിച്ചു ചതുരത്തിൽ മുറിച്ചെടുക്കുക .പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു അതിലേക്കു നല്ല ജീരകം ,ഉഴുന്ന് പരിപ്പ് ഇട്ടു ഒന്ന് വഴറ്റി സവാള ,പച്ചമുളക് ,വേപ്പില ചേർത്ത് നന്നായി വഴറ്റി നിറം മാറിയാൽ മഞ്ഞൾ പൊടി , കായം ചേർത്ത് യോജിപ്പിച്ചു അതിലേക്കു ഉരുളകിഴങ്ങ് ചേർത്ത് മുകളിൽ ഉപ്പ് ആവശ്യത്തിന് അല്പം വെള്ളവും ചേർത്ത് അഞ്ചു മിനിറ്റു വേവിച്ചു മല്ലിയില ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിക്കുക.
|
No comments:
Post a Comment