ജിലേബി ശർക്കര പാനിയിൽ Jilebi in Jagari Syrup
ആവശ്യമുള്ള സാധനങ്ങൾ
മൈദ ഒരു കപ്പ്
ശർക്കര മൂന്ന് അച്ഛ്
ഏലക്ക പൊടി അര ടീസ്പൂൺ
കൽക്കണ്ടം ഒരു വലിയ കഷ്ണം പൊടിച്ചത്
നെയ്യ് ഒരു ടീസ്പൂൺ
എണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാകുന്ന വിധം
വെളളം ഒഴിച്ച് യോജിപ്പിച്ചു കുഴമ്പുരൂപത്തിലാക്കിയ മൈദ 24 മണിക്കൂറിനു ശേഷം കൈ കൊണ്ട് ചേർത്ത് കുറച്ചു കൂടെ മൈദ ചേർക്കുക ഈ മിക്സ് പൈപ്പിങ് ബാഗിൽ ഇട്ടു ചൂടായ എണ്ണയിൽ ജിലേബിയുടെ രൂപത്തിൽ ചുറ്റി വറുത്തെടുക്കുക.
ബൗളിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടായ ശേഷം ശർക്കര ചേർത്ത് അലിഞ്ഞു തുടങ്ങിയാൽ കല്കണ്ടം , ഏലക്ക ചേർത്ത് നന്നായി മിക്സ് ചെയ്തു എല്ലാം അലിഞ്ഞു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു ജിലേബി ഇതിലേക്ക് ചേർത്ത് 5 മിനിറ്റു സോക് ചെയ്തതിനു ശേഷം എടുത്തു മാറ്റി കഴിക്കാവുന്നതാണ്.
|
No comments:
Post a Comment