Tuesday, March 06, 2018

വെർമിസെല്ലി (സേമിയ) പുലാവ് Vermielli (Semiya) Pulav

വെർമിസെല്ലി (സേമിയ) പുലാവ്  Vermielli (Semiya) Pulav


ആവശ്യമുള്ള സാധനങ്ങൾ 

വെർമിസെല്ലി  200 ഗ്രാം
ചിക്കൻ 200 ഗ്രാം
സവാള ഒരെണ്ണം ,ഇഞ്ചി ഒരുകഷ്ണം , വെളുത്തുള്ളി മൂന്ന് വലിയ അല്ലി  ചെറുതായി അരിഞ്ഞത് 
പച്ചമുളക് നാലെണ്ണം നെടുകെ കീറിയത് 
പട്ട ഒരു കഷ്ണം 
ഏലക്ക , കരയാമ്പൂ മൂന്നെണ്ണം 
തക്കോലം ,വാഴനയില ഒരെണ്ണം 
നല്ല ജീരകം , പെരും ജീരകം അര ടീസ്പൂൺ 
തൈര് രണ്ടു ടേബിൾസ്പൂൺ 
മുളകുപൊടി രണ്ടു ടീസ്പൂൺ 
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മല്ലിപൊടി ,ഗരം മസാല ,ചിക്കൻ മസാല  ഒരു ടീസ്പൂൺ 
ചെറുനാരങ്ങാ ഒരു നാരങ്ങയുടെ പകുതി 
നെയ്യ് ,ഓയിൽ  5 ടേബിൾസ്പൂൺ 
പുതിന ,മല്ലിയില അരിഞ്ഞത് കാൽ കപ്പ്.
മുട്ട രണ്ടെണ്ണം 
അണ്ടി പരിപ്പ് മുന്തിരി , ഉപ്പ് ആവിശ്യത്തിനനുസരണം.

തയ്യാറാകുന്ന വിധം

ചിക്കൻ മുളകുപൊടി ഒരു  ടീസ്പൂൺ ,മഞ്ഞൾ പൊടി കാൽ  ടീസ്പൂൺ ,ഗരം മസാല അര ടീസ്പൂൺ ,ചിക്കൻ മസാല ,ഉപ്പ് ആവിശ്യത്തിനനുസരണം  ചേർത്ത് മാറിനേറ്റ് ചെയ്തു വക്കുക.

പാനിൽ രണ്ടു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അണ്ടി പരിപ്പ് മുന്തിരി വറുത്തു കോരി മാറ്റുക.

അതെ പാനിൽ  വെർമിസെല്ലി ഇട്ടു ഒന്ന് വറുത്തെടുത്തു നിറം മാറിയാൽ തിളച്ച വെള്ളം ഒഴിച്ച് തീ സിമ്മിൽ അടച്ചു വച്ച് രണ്ടു മിനിറ്റ് വേവിച്ചെടുത്തു ഉപ്പിട്ട് തീ ഓഫ് ആക്കി നിറയെ വെള്ളം ഒഴിച്ച് ഇതിനെ ഊറ്റി എടുത്തു അല്പം ഓയിൽ ഒഴിച്ച് ഒന്ന് മിക്സ് ചെയ്തു വക്കുക.

പാനിൽ അല്പം എണ്ണ ചൂടാക്കി മുട്ട സ്‌കറാമ്പിൽ ചെയ്തെടുക്കുക.വീണ്ടും കുറച്ചു എണ്ണ ഒഴിച്ച് ചിക്കൻ വറുത്തെടുത്തു ചെറുതാക്കി കട്ട് ചെയ്തു വക്കുക.

ഒരു ബൗളിൽ തൈര്  , മുളകുപൊടി , മഞ്ഞൾ പൊടി , മല്ലിപൊടി ,ഗരം മസാല , നാരങ്ങാ നീര് ചേർത്ത് കുഴമ്പു രൂപത്തിലാക്കി വക്കുക.

ബാക്കിയുള്ള നെയ്യ് ചൂടായ പാനിൽ ഒഴിച്ച് പട്ട , ഏലക്ക , കരയാമ്പൂ , തക്കോലം ,വാഴനയില , നല്ല ജീരകം , പെരും ജീരകം ചേർത്ത് വഴറ്റി സവാള  ,ഇഞ്ചി  , വെളുത്തുള്ളി , പച്ചമുളക് ചേർത്ത് വഴറ്റി  തൈരിന്റെ മിക്സ് ഒഴിച്ച് ഇളക്കി ചിക്കൻ ചേർത്ത് വീണ്ടും ഇളക്കി പുതിന ,മല്ലിയില ചേർത്ത് നന്നായി യോജിപ്പിച്ചു ചെറിയതീയിൽ അടച്ചു വച്ച്  2 - 3 മിനിറ്റു വേവിച്ചു തുറന്നു ചിക്കൻ മസാല ചേർത്ത് ഇളക്കിയതിനു ശേഷം സ്‌കറാമ്പിൽ ചെയ്തു വച്ച മുട്ട ചേർത്ത് ഇളക്കി വെർമിസെല്ലി ചേർത്ത് നന്നായി യോജിപ്പിച്ചു മുകളിൽ അല്പം ഗരം മസാല വിതറി ശേഷം അണ്ടി പരിപ്പ് മുന്തിരി വിതറി അടച്ചു വച്ച് ചെറിയ തീയിൽ 2 - 3 മിനിറ്റു വേവിക്കുക. 


No comments:

Post a Comment