സോയ ചങ്ക്‌സ് പോപ്‌കോൺ Soya Chunks Popcorn
ആവശ്യമുള്ള സാധനങ്ങൾ
സോയ ചങ്ക്‌സ് ഒരു കപ്പ്
മുളകുപൊടി മുക്കാൽ ടീസ്പൂൺ
മല്ലിപൊടി ഒരു ടീസ്പൂൺ
ഗരം മസാല ,ചാറ്റ് മസാല അര ടീസ്പൂൺ
തൈര് രണ്ടു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഓയിൽ വറുക്കുവാൻ ആവശ്യമായത്
തയ്യാറാകുന്ന വിധം
സോയ ചങ്ക്‌സ് കാൽ കപ്പ് മിക്സിയിൽ ഇട്ടു പൊടിച്ചു വക്കുക.
ബാക്കിയുള്ള സോയ ചങ്ക്‌സ് തിളച്ച വെള്ളത്തിൽ ഉപ്പിട്ട് കുതിരാൻ വച്ച് , കുതിർന്ന ശേഷം നല്ലവണ്ണം പിഴിഞ്ഞ് ഇതു മുളകുപൊടി ,മല്ലിപൊടി , ഗരം മസാല ,ചാറ്റ് മസാല , തൈര് , ഉപ്പ് ആവശ്യത്തിന് ചേർത്ത് മാരിനേറ്റു ചെയ്തു അര മണിക്കൂർ വച്ച് സോയ ചങ്ക്‌സ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.
|
No comments:
Post a Comment