ചിക്കൻ ദം ബിരിയാണി Chicken Dum Biriyani
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ ഒരു കിലോ
ബസുമതി റൈസ് മൂന്ന് ഗ്ലാസ്
പട്ട ഒരു വലിയ കഷ്ണം
തക്കോലം നാലെണ്ണം
ഏലക്കായ ,ഗ്രാമ്പൂ ഏഴെണ്ണം
വാഴനയില രണ്ടെണ്ണം
സവാള 6 എണ്ണം നീളത്തിൽ അരിഞ്ഞത്
സവാള രണ്ടെണ്ണം കനം കുറച്ചു നീളത്തിൽ അരിഞ്ഞു വറുത്തു കോരിയത്
തക്കാളി രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി , വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ
പച്ചമുളക് ആറെണ്ണം ചതച്ചത്
നെയ്യ് നാല് ടേബിൾസ്പൂൺ
മല്ലിയില , പുതിനയില അരിഞ്ഞത് ഒരു കപ്പ്
നല്ല ജീരകം , പെരും ജീരകം , കുരുമുളക് , മഞ്ഞൾ പൊടി ഒരു ടീസ്പൂൺ
ഗരം മസാല ഒരു ടീസ്പൂൺ
മുളകുപൊടി ഒന്നുമുതൽ ഒന്നര ടേബിൾസ്പൂൺ
മല്ലിപൊടി രണ്ടു ടേബിൾസ്പൂൺ
തൈര് നാലു ടേബിൾസ്പൂൺ
വെളിച്ചെണ്ണ ,ഉപ്പ് ,അണ്ടിപ്പരിപ്പ് മുന്തിരി ആവശ്യത്തിന്
റോസ് വാട്ടർ ഒരു ടേബിൾസ്പൂൺ
തയ്യാറാകുന്ന വിധം
അരി എണ്ണ ഒഴിച്ച് വറുത്തു മാറ്റി വക്കുക.
വെള്ളം തിളച്ചാൽ പട്ട ഒരു കഷ്ണം , തക്കോലം രണ്ടു ,നാലു ഏലക്കായ ,നാലു ഗ്രാമ്പൂ , ഒരു വാഴനയില ഒരെണ്ണം , കുരുമുളക് , നല്ല ജീരകം അര ടീസ്പൂൺ , ഉപ്പ് ആവശ്യത്തിന് ചേർത്ത് നല്ലവണ്ണം തിളച്ചാൽ വറുത്ത വച്ച അരി ചേർത്ത് വെന്തു വന്നാൽ ഊറ്റി മാറ്റി വക്കുക.
പാനിൽ എണ്ണ ചൂടാക്കി അണ്ടിപ്പരിപ്പ് മുന്തിരി വറുത്തു കോരി വക്കുക.
അതേ പാനിൽ പട്ട , തക്കോലം , ഏലക്കായ ,ഗ്രാമ്പൂ , വാഴനയില , നല്ല ജീരകം , പെരും ജീരകം എന്നിവ ചേർത്ത് ഒന്ന് വഴറ്റി സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴണ്ട് വരുമ്പോൾ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ചേർത്ത് പച്ചമണം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു ചേർന്നാൽ എല്ലാ പൊടികളും , ഗരം മസാല അര ടീസ്പൂൺ ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ ചിക്കൻ , അല്പം മല്ലിയില , പുതിനയില , ഉപ്പ് ആവശ്യത്തിന് ചേർത്ത് വെള്ളം ഒഴിയാതെ ചെറിയ തീയിൽ മൂടിവച്ചു ചിക്കൻ മുക്കാൽ വെന്താൽ തൈര് ചേർത്ത് നല്ലവണ്ണം മിക്സ് ആക്കി ചെറിയ തീയിൽ മൂടിവച്ചു നല്ലവണ്ണം വേവിച്ചെടുക്കുക
ഒരു പാത്രം അടുപ്പത്തു വച്ച് ചിക്കൻ ഇടുക അതിനുമുകളിൽ പാകം ചെയ്ത അരി ഇടുക അതിനുമുകളിൽ നെയ്യൊഴിച്ചതിനു ശേഷം മുകളിൽ അല്പം ഗരം മസാല വിതറി , മല്ലിയില പുതിന വിതറി ശേഷം വറുത്തു കോരി വച്ച സവാള അണ്ടിപ്പരിപ്പ് മുന്തിരി വിതറി റോസ് വാട്ടർ ചേർത്ത് അലുമിനിയം ഫോയിൽ ഉപയോഗിച്ച് നന്നായി കവർ ചെയ്യുക ആവി പുറത്ത് പോകാത്ത വിധം 5 മിനിറ്റു സിമ്മിൽ വെച്ച് തീ ഓഫ് ചെയ്തു അരമരിക്കൂറിനു ശേഷം വിളമ്പാവുന്നതാണ്.
|
No comments:
Post a Comment