![]() |
സോയ കീമ റോൾ Soya Keema Roll
ആവശ്യമുള്ള സാധനങ്ങൾ
ചപ്പാത്തി നാലെണ്ണം
കീമ തയ്യാറാക്കാൻ
സോയ ചങ്‌സ് ഒരു കപ്പ്
സവാള രണ്ടെണ്ണം ,തക്കാളി ഒരെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ് രണ്ടു ടേബിൾസ്പൂൺ
മല്ലിയില അരിഞ്ഞത് നാല് ടേബിൾസ്പൂൺ
പുതിന അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ
നല്ല ജീരകം അര ടീസ്പൂൺ
നല്ല ജീരകം പൊടി അര , ഗരം മസാല അര , മഞ്ഞൾ പൊടി അര , ചിക്കൻ മസാല ഒന്ന് , മുളകുപൊടി ഒന്നര ,മല്ലിപൊടി രണ്ടു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ നാലു ടേബിൾസ്പൂൺ
ഫില്ലിംഗ് തയ്യാറാക്കാൻ
ചെറുനാരങ്ങാ ഒന്നിന്റെ പകുതി
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സോയ ചങ്ക്‌സ് തിളച്ച വെള്ളത്തിൽ ഉപ്പിട്ട് കുതിരാൻ വച്ച് , കുതിർന്ന ശേഷം നല്ലവണ്ണം പിഴിഞ്ഞ് മിസ്ക്സിയിൽ ഒന്ന് ക്രെഷ് ചെയ്യുക.
പാനിൽ എണ്ണ ചൂടാക്കി നല്ലജീരകം ചേർത്ത് പൊട്ടിയാൽ സവാള ചേർത്ത് ഒന്ന് സോർട് ആക്കി ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ് ചേർത്ത് പച്ചമണം മാറിയാൽ നല്ല ജീരകം പൊടി , ഗരം മസാല , മഞ്ഞൾ പൊടി , ചിക്കൻ മസാല ഒന്ന് , മുളകുപൊടി ,മല്ലിപൊടി ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ സോയ ചങ്ക്‌സ് ,ഉപ്പ് ആവശ്യത്തിന് ചേർത്ത് ചെറിയ തീയിൽ അടച്ചു വച്ച് വേവിച്ചു കഴിഞ്ഞു മല്ലിയില പുതിന ചേർക്കുക.
ചപ്പാത്തിയുടെ മുകളിൽ പുതിന ചട്ണി തേച്ചു കീമയുടെ ഫില്ലിംഗ് വച്ച് മുകളിലായി സവാള , ഉപ്പും നാരങ്ങാ നീരും ചേർത്ത് തിരുമ്മി ചേർത്ത മിക്സ് വച്ച് നല്ല ടൈറ്റ് ആയി റോൾ ചെയ്തു പാനിൽ ഇട്ടു ചൂടാക്കി തൈരിൽ ഡിപ് ചെയ്തു കഴിക്കാവുന്നതാണ്.
https://ponnunteadukkala.blogspot.ae/2017/10/puthina-chatni_41.html |
Tuesday, March 20, 2018
സോയ കീമ റോൾ Soya Keema Roll
Subscribe to:
Post Comments (Atom)
No comments:
Post a Comment