എഗ്ഗ് കറി Egg Curry
ആവശ്യമുള്ള സാധനങ്ങൾ
മുട്ട നാലെണ്ണം പുഴുങ്ങി നെടുകെ മുറിച്ചത്
സവാള മൂന്നെണ്ണം വലുത് , ഇഞ്ചി ചെറിയ കഷ്ണം , വെളുത്തുള്ളി അഞ്ചു അല്ലി , പച്ചമുളക് നാലെണ്ണം നീളത്തിൽ അരിഞ്ഞത്
തക്കാളി വലുത് ഒരെണ്ണം ചെറുതായി അരിഞ്ഞത്
വേപ്പില രണ്ടു തണ്ട്
മഞ്ഞൾപൊടി കാൽ , മുളകുപൊടി ഒരു ,ഗരം മസാല അര ടീസ്പൂൺ
മല്ലി പൊടി ഒരു ടേബിൾസ്പൂൺ
പെരും ജീരകം ഒരു ടീസ്പൂൺ
പട്ട ഒരു കഷ്ണം
ഗ്രാമ്പൂ ,ഏലക്ക മൂന്നെണ്ണം
തക്കോലം , വാഴനയില ഒരെണ്ണം
വെളിച്ചെണ്ണ അഞ്ചു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
അണ്ടിപ്പരിപ്പ് പേസ്റ് അല്ലെങ്കിൽ ഫ്രഷ് ക്രീം 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി പട്ട , ഗ്രാമ്പൂ ,ഏലക്ക , തക്കോലം , വാഴനയില ,പെരും ജീരകം ചേർത്ത് വഴറ്റി സവാള ചേർത്ത് നന്നായി വഴറ്റി നിറം മാറുമ്പോൾ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , വേപ്പില ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ മുളകുപൊടി , മഞ്ഞൾപൊടി , മല്ലി ,ഗരം മസാല ചേർത്ത് ചേർത്ത് പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി യോജിച്ചു വന്നാൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് മസാലകളെല്ലാം ചേർന്ന് വരുമ്പോൾ മുട്ട ചേർത്ത് ചെറിയ തീയിൽ അഞ്ചു മിനിറ്റു അടച്ച വച്ച് വേവിച്ചു വേണമെകിൽ അണ്ടിപ്പരിപ്പ് പേസ്റ് അല്ലെങ്കിൽ ഫ്രഷ് ക്രീം ചേർത്ത് തീ ഓഫ് ചെയ്യുക.
|
No comments:
Post a Comment