ബട്ടർ ചിക്കൻ ബിരിയാണി Butter Chicken Biriyani
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ 250 ഗ്രാം
അരി 3 കപ്പ്
ജിൻജർ ഗാർലിക് പേസ്റ്റ് രണ്ടര ടേബിൾസ്പൂൺ
തൈര് അര കപ്പ്
കാശുവണ്ടി പേസ്റ്റ് കാൽ കപ്പ്
മുളക് പൊടി ഒന്നര ടേബിൾസ്‌പൂൺ
മല്ലി പൊടി ഒന്നര ടേബിൾസ്‌പൂൺ
ഗരം മസാല രണ്ടു ടീസ്പൂൺ
രണ്ടു വലിയ തക്കാളിയുടെ ടോമോട്ടോ പ്യുരീ
ഫ്രൈഡ് ഒനിയൻ കാൽ കപ്പ്
മല്ലിയില പുതിനയില അര കപ്പ്
ബട്ടർ 4 ടേബിൾസ്പൂൺ
പട്ട ഒരു വലിയ കഷ്ണം
ഗ്രാമ്പൂ 4 വലുത്
ഏലക്ക 6 എണ്ണം
സ്റ്റാർ അനിസ് 2 എണ്ണം വലുത്
വാഴനയില ഒരെണ്ണം
ഉപ്പ് ആവശ്യത്തിന്
റോസ് വാട്ടർ രണ്ടു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ചിക്കൻ,ജിൻജർ ഗാർലിക് പേസ്റ്റ് തൈര് കാശുവണ്ടി പേസ്റ്റ് മുളക് പൊടി മല്ലി പൊടി ഗരം മസാല ഒരു ടീസ്പൂൺ ടോമോട്ടോ പ്യുരീ ഫ്രൈഡ് ഒനിയൻ മല്ലിയില പുതിനയില ആവശ്യത്തിന് ഉപ്പും ചേർത്ത് മാറിനേറ്റ് ചെയ്തു വക്കുക.
അരി വേവിച്ചു വെള്ളം ഊറ്റി വക്കുക.
ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ ബട്ടർ ഇട്ടു അതിലേക്കു ഓൾ സ്‌പൈസസ് ഇട്ടു വഴറ്റി മാറിനേറ്റ് ചെയ്ത ചിക്കനെ ചേർത്ത് അടച്ചു വച്ച് വേവിച്ചെടുക്കുക.വെന്ത ശേഷം മറ്റൊരു പാത്രത്തിൽ റൈസും ചിക്കനും മുകളിൽ റൈസ് വരുന്ന രീതിയിൽ ലയർ ചെയ്തെടുക്കുക.അതിനു മുകളിലായി ബാക്കിയുള്ള ബട്ടറും ഗരം മസാല റോസ് വാട്ടറും ഒഴിച്ച് അഞ്ചു മിനിറ്റു അടച്ചുവച്ചു വേവിക്കുക.
|
No comments:
Post a Comment