ചോക്ലേറ്റ് ലാവാ കേക്ക് Chocolate Lava Cake
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പ് പൊടി അര കപ്പ് കോകോ പൌഡർ 3 ടേബിൾസ്പൂൺ ഉപ്പ് ഒരു നുള്ള് ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ പഞ്ചസാര 1 /3 കപ്പ് തണുത്തവെള്ളം അര കപ്പ് ഓയിൽ രണ്ടു ടേബിൾസ്പൂൺ വാനില എസ്സെൻസ് അര ടീസ്പൂൺ ലെമൺ ജ്യൂസ് അര ടേബിൾസ്പൂൺ മിൽക്ക് ചോക്ലേറ്റ് 200 ഗ്രാം
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടി കോകോ പൌഡർ ഉപ്പ് ബേക്കിംഗ് സോഡാ ഒരുമിച്ചു അരിച്ചെടുക്കുക.
ഒരു ബൗളിൽ പഞ്ചസാരയും തണുത്ത വെള്ളവും ചേർത്ത് അലിയുന്നത് വരെ നന്നായി ഇളക്കുക ഓയിൽ ഒഴിച്ച് വീണ്ടും ഇളക്കുക വാനില എസ്സെൻസ് ലെമൺ ജ്യൂസ് ഒഴിച്ച് വീണ്ടും മിക്സ് ചെയ്യുക.ശേഷം അരിച്ചു വച്ച പൊടി ഇതിലേക്ക് ചേർത്ത് യോജിപ്പിച്ചു ബേക്കിംഗ് ചെയ്യുന്ന പാത്രത്തിൽ ബട്ടർ ഗ്രീസ് ചെയ്തു ഒഴിക്കുക.ചോക്ലേറ്റ് ചെറിയ കഷ്ണങ്ങളാക്കി ഉള്ളിലേക്കു മുങ്ങി പോകുന്ന രീതിയിൽ ഇട്ടു കൊടുക്കുക. 200 ഡിഗ്രി സെൽഷ്യസിൽ 30 -35 മിനിറ്റു ബേക്കിംഗ് ചെയ്യുക. |
No comments:
Post a Comment