ക്രീം പഫ് Cream Puff
ആവശ്യമുള്ള സാധനങ്ങൾ
മൈദ 75 ഗ്രാം ബട്ടർ 50 ഗ്രാം ഉപ്പ് 2 ഗ്രാം പഞ്ചസാര 1/2 ടീസ്പൂൺ മുട്ട രണ്ടെണ്ണം വലുത് വെള്ളം 120 മില്ലി വിപ്പിംഗ് ക്രീം 250 മില്ലി
തയ്യാറാക്കുന്ന വിധം
പാൻ ചൂടാക്കി അതിൽ വെള്ളവും ബട്ടറും ചേർത്ത് യോജിപ്പിക്കുക.മെൽറ്റ് ആയതിനു ശേഷം മൈദ ചേർത്ത് കട്ട ആകാതെ അടിയിൽ പിടിക്കാതെനാലഞ്ചു മിനിറ്റു മിക്സ് നന്നായി യോജിപ്പിച്ചെടുക്കുക.അപ്പോൾ നല്ല സോഫ്റ്റ് ആയുള്ള ഡോവ് കിട്ടും തീ ഓഫാക്കി കുറച്ചു ചൂടാറിയ ശേഷം ഇതിലേക്ക് മറ്റൊരു പാത്രത്തിൽ ബീറ്റ് ചെയ്തു വച്ച മുട്ട കുറേശെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.ഇതിനെ പൈപ്പിങ് ചെയ്യുന്ന ട്യൂബിൽ ഡോവ് നിറച്ചു ബേക്കിംഗ് ട്രെയിൽ ബട്ടർ പേപ്പർ ഇട്ടു കുക്കിസിന്റെ രൂപത്തിൽ വട്ടത്തിൽ ചുറ്റി വച്ച് 180 ഡിഗ്രിയിൽ 20 - 25 മിനിറ്റു ബൈക്ക് ചെയ്തെടുക്കുക.
ചൂടാറിയ ശേഷം പഫിന്റെ പിന്നിലൂടെ നന്നയി വിപ്പ് ചെയ്തു വച്ച വിപ്പിംഗ് ക്രീം നിറക്കുക.
|
No comments:
Post a Comment