|
ശർക്കര ഉപ്പേരി Sharkara Upperi
ആവശ്യമുള്ള സാധനങ്ങൾ
പച്ചക്കായ ഒരു കിലോ ശർക്കര ഉപ്പേരിയുടെ ആകൃതിയിൽ കട്ട് ചെയ്യുക
ഏലക്ക ആറെണ്ണം പൊടിച്ചെടുത്തത്
ചുക്കുപൊടി രണ്ട് ടേബിൾസ്പൂൺ
നല്ല ജീരകത്തിന്റെ പൊടി രണ്ട് ടേബിൾസ്പൂൺ
വറുത്ത അരിപ്പൊടി കാൽ കപ്പ്
ശർക്കര പാനി 250 ml
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കായ വെളിച്ചെണ്ണയിൽ ഒടിച്ചാൽ പൊട്ടുന്ന പാകത്തിൽ വറുത്തെടുക്കുക. മറ്റൊരു പാ നിൽ ശർക്കര പാനി ഒഴിച്ച് കുറുകി വരുമ്പോൾ കുറച്ച് ജീരകപ്പൊടി ഏലക്കാപ്പൊടി ചുക്കുപൊടി ഇട്ടു മിക്സ് ചെയ്യുക. ഇതിലേക്ക് ചൂടാറിയ കായ ഇട്ട് നന്നായി യോജിപ്പിക്കുക. അതിനുശേഷം ബാക്കിയുള്ള പൊടികൾ ചേർക്കുക അരിപ്പൊടി കുറേശെ കുറേശെ ആയി
ഇട്ട് മിക്സ് ചെയ്തു എടുക്കുക.
|
Monday, September 25, 2017
ശർക്കര ഉപ്പേരി Sharkara Upperi
Subscribe to:
Post Comments (Atom)
No comments:
Post a Comment