|
കായ വറവ് Kaaya Varavu
ആവശ്യമുള്ള സാധനങ്ങൾ
പച്ചക്കായ രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ വറുക്കാനാവശ്യമായത്
മഞ്ഞൾപൊടി അര ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
കായ തൊലി കളഞ്ഞ് വട്ടത്തിൽ കനം കുറച്ച് സ്ലൈസ് ചെയ്തെടുക്കുക. ഒരു പാത്രത്തിൽ ഉപ്പ് മഞ്ഞൾപൊടി വെള്ളവും ചേർത്ത് ഇളക്കിവയ്ക്കുക. ചൂടായ എണ്ണയിലേക്ക് അരിഞ്ഞ കായ ഇടുക. മൊരിഞ്ഞ പാകമാകുമ്പോൾ ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് വെള്ളം തളിച്ചുകൊടുക്കുക. അപ്പോൾ ഇത് പതഞ്ഞ് വരുന്നതാണ്. പത മാറിയതിനു ശേഷം കോരി മാറ്റാവുന്നതാണ്
|
No comments:
Post a Comment