ആവശ്യമുള്ള സാധനങ്ങൾ
കൊത്തമര കനം കുറച്ചരിഞ്ഞത് അരക്കപ്പ്
ഉണക്ക പയർ അര കപ്പ്
തേങ്ങ കാൽ കപ്പ്
ചുവന്നുള്ളി 3 എണ്ണം
വെളുത്തുള്ളി 5 എണ്ണം
വേപ്പില രണ്ട് തണ്ട്
മുളക് പൊടി ഒരു ടി സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കടുക് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
കൊത്തമരയും പയറും വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്നുള്ളിയും വേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതു ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് മുളകുപൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന പയറും ചേർത്ത് നന്നായി ഇളക്കി എടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് അവസാനം ചിരകിയ തേങ്ങ ചേർത്തിളക്കി തീ ഓഫ് ചെയ്യുക
No comments:
Post a Comment