Tuesday, September 26, 2017

തിരാമിസൂ കേക്ക് Tiramisu Cake

തിരാമിസൂ കേക്ക്  Tiramisu Cake 


ആവശ്യമുള്ള സാധനങ്ങൾ 

മുട്ടയുടെ മഞ്ഞ                    അഞ്ച്‌ എണ്ണം 
പഞ്ചസാര                               ഒരു കപ്പ്
പാല്                                         രണ്ട് ടേബിൾസ്പൂൺ
വിപ്പിംഗ് ക്രീം                        500 ഗ്രാം മാസ്ക്രോപോൺ അല്ലെങ്കിൽ 
                                                                                         ക്രീം ചീസ് 500 ഗ്രാം
ലേഡി ഫിംഗർ                400 ഗ്രാം
ഇൻസ്റ്റന്റ് കോഫി പൗഡർ            നാലോ അഞ്ചോ ടീസ്പൂൺ
കൊക്കോ പൗഡർ                രണ്ട് ടേബിൾസ്പൂൺ
വാനില എസൻസ്                 2 ടീസ്പൂൺ
വെള്ളം                                    രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

ഡബിൾ ബോയിലിംഗ് മെത്തേഡ് ആണ് ഇവിടെ ഉപയോഗിക്കുന്നത്
ഒരു ചെറിയ പാത്രത്തിൽ വെള്ളം ചൂടാക്കി അതിന്റെ മുകളിൽ എന്നാൽഅടിയിലെ വെള്ളത്തിൽ മുട്ടാത്ത വിധത്തിൽ ഒരു വലിയ പാത്രം വക്കേണ്ടതാണ്. വലിയ പാത്രത്തിൽ പഞ്ചസാര മുട്ടയുടെ മഞ്ഞ       എന്നിവ ചേർത്ത് മിക്സ് ചെയ്തു എടുക്കുക അതിലേക്ക് പാല് ചേർത്ത് കൈവിടാതെ ക്രീമി പരുവത്തിൽ ആകുന്നതുവരെ ഇളക്കിക്കൊടുക്കുക.ക്രീമി പരുവം ആകുമ്പോൾ വാങ്ങി വയ്ക്കുക. 
മറ്റൊരു പാത്രത്തിൽ വിപ്പിങ് ക്രീം തയ്യാറാക്കുക. 
മുട്ടയുടെ മിക്സ് നന്നായി തണുത്തശേഷം അതിലേക്ക് ചീസ് വാനിലാ എസൻസ് ചേർത്ത് നന്നായി മിക്സ് ചെയ്ത് അതിലേക്ക് വിപ്പിംഗ് ക്രീം ചേർത്ത് നന്നായി ഫോൾഡ് ചെയ്തെടുക്കുക.
രണ്ട് കപ്പ് തിളച്ച വെള്ളത്തിലേക്ക്  കോഫി പൗഡർ ചേർത്ത്  മിക്സ് ചെയ്തു ചൂടാറാൻ വയ്ക്കുക.
സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് കോഫി മിക്സിൽ ഡിപ് ചെയ്ത് ലേഡി ഫിംഗർ വയ്ക്കുക. അതിനുമുകളിൽ തയ്യാറാക്കിയ മിക്സ് ഒരു ലയർ സെറ്റ് ചെയ്യുക. ഇങ്ങനെ രണ്ടോ മൂന്നോ ലെയർ സെറ്റ് ചെയ്യുക. ഏറ്റവും മുകളിൽ ക്രീം ലെയർ മാത്രമാണ് ചെയ്യേണ്ടത്.12 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുത്തശേഷം കൊക്കോ പൗഡർ മുകളിൽ തൂവുക  ശേഷം സെർവ് ചെയ്യാവുന്നതാണ്

No comments:

Post a Comment